ന്യൂഡൽഹി : രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്നും അശോക് ഗെലോട്ട് പിന്മാറിയതോടെ പ്രധാന മത്സരം ശശി തരൂരും ദിഗ്‌വിജയ് സിങ്ങും തമ്മിലായേക്കും. ഇരുവരും നാളെ (സെപ്റ്റംബർ 30) നാമനിർദേശ പത്രിക സമർപ്പിക്കും.
വ്യാഴാഴ്‌ച ഉച്ചയ്ക്ക് ദിഗ്‌വിജയ് സിങ് തരൂരിന്‍റെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ദിഗ്‌വിജയ് സിങ്ങിന്‍റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശശി തരൂർ പറഞ്ഞു. തങ്ങളുടേത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ല, സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദ മത്സരമാണെന്ന് ഇരുവരും വ്യക്തമാക്കി. ആര് ജയിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രവും ശശി തരൂർ പങ്കുവച്ചിട്ടുണ്ട്.
-
Received a visit from @digvijaya_28 this afternoon. I welcome his candidacy for the Presidency of our Party. We both agreed that ours is not a battle between rivals but a friendly contest among colleagues. All we both want is that whoever prevails, @incIndia will win!✋🇮🇳 pic.twitter.com/Df6QdzZoRH
— Shashi Tharoor (@ShashiTharoor) September 29, 2022 " class="align-text-top noRightClick twitterSection" data="
">Received a visit from @digvijaya_28 this afternoon. I welcome his candidacy for the Presidency of our Party. We both agreed that ours is not a battle between rivals but a friendly contest among colleagues. All we both want is that whoever prevails, @incIndia will win!✋🇮🇳 pic.twitter.com/Df6QdzZoRH
— Shashi Tharoor (@ShashiTharoor) September 29, 2022Received a visit from @digvijaya_28 this afternoon. I welcome his candidacy for the Presidency of our Party. We both agreed that ours is not a battle between rivals but a friendly contest among colleagues. All we both want is that whoever prevails, @incIndia will win!✋🇮🇳 pic.twitter.com/Df6QdzZoRH
— Shashi Tharoor (@ShashiTharoor) September 29, 2022
Also Read: അധ്യക്ഷനാവാൻ ഇല്ല; സോണിയയോട് മാപ്പപേക്ഷിച്ച് അശോക് ഗെലോട്ട്
സോണിയ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. സംസ്ഥാനത്തെ വിമത എംഎൽഎമാർ നടത്തിയ കലാപത്തിന്‍റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്ന് അശോക് ഗെലോട്ട് അറിയിച്ചു.