ശ്രീനഗർ: ജമ്മു കശ്മീരിൽ കോൺഗ്രസ് കമ്മിറ്റി യോഗം നാളെ (ജൂണ്‍ 23 ബുധൻ) ചേരും. വ്യാഴാഴ്ച കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് നാളത്തെ യോഗം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ അധ്യക്ഷതയിൽ നാളെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം ചേരുന്നത്. യോഗത്തിൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ കരൺ സിംഗ്, പി ചിദംബരം, താരിഖ് അഹമ്മദ് കാര, ഗുലാം അഹമ്മദ് മിർ, പാർട്ടിയുടെ ചുമതലയുള്ള രജനി പാട്ടീൽ എന്നിവരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ചേരുന്ന യോഗത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാട് ചർച്ചയാകുമെന്നാണ് സൂചന.
Also Read: പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡൽഹിയിൽ
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് ആദ്യ ദിവസം മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അവർ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. കേന്ദ്രം ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി തിരെ നൽകണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും വേണുഗോപാൽ പറഞ്ഞു.