ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം : മോദി സർക്കാരിന്‍റെ മൗനം തീവ്രവാദത്തോടുള്ള വിട്ടുവീഴ്‌ചയെന്ന് കോണ്‍ഗ്രസ് - കോണ്‍ഗ്രസ്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തെ അഭിനന്ദിക്കുന്നവർ പ്രതികളെ പരോക്ഷമായി ധൈര്യപ്പെടുത്തുകയാണെന്ന് കോൺഗ്രസ്

Congress on release of Rajiv case convicts  രാജീവ് ഗാന്ധി വധക്കേസ്  RAJIV GANDHI ASSASSINATION CASE  മോദി സർക്കാരിനെതിരെ കോണ്‍ഗ്രസ്  Congress Against Bjp  രാജീവ് ഗാന്ധി  Rajiv Gandhi  കെ സി വേണുഗോപാൽ  K C Venugopal  സോണിയ ഗാന്ധി  കോണ്‍ഗ്രസ്  release of Rajiv case convicts
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; മോദി സർക്കാരിന്‍റെ മൗനം തീവ്രവാദത്തോടുള്ള വിട്ടുവീഴ്‌ചയെന്ന് കോണ്‍ഗ്രസ്
author img

By

Published : Nov 12, 2022, 10:54 PM IST

ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ മോദി സർക്കാർ പാലിക്കുന്ന മൗനം തീവ്രവാദ പ്രവർത്തനത്തോടുള്ള വിട്ടുവീഴ്‌ചയാണെന്ന് കോൺഗ്രസ്. ഈ ഭീകരരുടെ മോചനത്തെ അഭിനന്ദിക്കുന്നവർ അവരെ പരോക്ഷമായി ധൈര്യപ്പെടുത്തുകയാണെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് സഖ്യകക്ഷിയും തമിഴ്‌നാട്ടിലെ ഭരണകക്ഷിയുമായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. പ്രതികളെ വിട്ടയയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തീർത്തും അസ്വീകാര്യമാണെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നളിനി ശ്രീഹരന്‍റെ വധശിക്ഷ ഇളവ് ചെയ്യുന്നതിൽ സഹായം നൽകിയ മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും കോൺഗ്രസ് പാര്‍ട്ടി തുറന്ന് പറഞ്ഞിരുന്നു. സോണിയ ഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അംഗീകരിക്കുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ വർഷങ്ങളായി പാർട്ടിയുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ, ആർപി രവിചന്ദ്രൻ എന്നിവരുൾപ്പടെ ആറ് പ്രതികളെയാണ് അടിയന്തരമായി മോചിപ്പിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്‌ച ഉത്തരവിട്ടത്. തുടർന്ന് ആറ് പ്രതികളും 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് മോചിതരായി.

ALSO READ: ഇനി സ്വതന്ത്ര ; രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ശ്രീഹരന്‍ ജയില്‍ മോചിതയായി

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ മെയ് 18ന് കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചിരുന്നു. ആ ഉത്തരവ് ബാക്കി പ്രതികളുടെ കാര്യത്തിലും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.