ETV Bharat / bharat

'സിദ്ദു മൂസേവാലയുടെ അതേ ഗതി വരും'; കോൺഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടുവിന് വധഭീഷണി

ബിട്ടുവിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ് ഹർജീന്ദർ സിങ്ങിന്‍റെ മൊബൈൽ നമ്പരിലേക്കാണ് അജ്ഞാത നമ്പറിൽ നിന്നും ഭീഷണി ഫോൺ സന്ദേശം എത്തിയത്.

author img

By

Published : Jun 7, 2022, 8:40 PM IST

Congress MP Ravneet Bittu receives threat call  Moosewala murder  Death threats to MP Ravneet Bittu  എംപി രവ്‌നീത് സിങ് ബിട്ടുവിന് വധഭീഷണി  കോൺഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടു
കോൺഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടുവിന് വധഭീഷണി

ലുധിയാന (പഞ്ചാബ്): ലുധിയാന എംപിയും കോൺഗ്രസ് നേതാവുമായ രവ്‌നീത് സിങ് ബിട്ടുവിന് വധഭീഷണി സന്ദേശമെന്ന് വെളിപ്പെടുത്തൽ. ബിട്ടുവിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റ് ഹർജീന്ദർ സിങ്ങാണ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതേ ഗതി ബിട്ടുവിനും നേരിടേണ്ടി വരുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തൽ നടത്തിയത്.

ഹർജീന്ദർ സിങ്ങിന്‍റെ മൊബൈൽ നമ്പരിലേക്കാണ് അജ്ഞാത നമ്പറിൽ നിന്നും ഭീഷണി ഫോൺ സന്ദേശം എത്തിയത്. കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയ്‌ക്കെതിരെ സംസാരിച്ചതിന് ബിട്ടുവിനെ ഇല്ലാതാക്കും. അടുത്ത ലക്ഷ്യം ബിട്ടുവാണെന്നും സിദ്ദുവിന്‍റെ അതേഗതി തന്നെ ബിട്ടുവിനും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹർജീന്ദർ സിങ് പറയുന്നു. ഇന്‍റർനാഷണൽ നമ്പരിൽ നിന്നാണ് ഫോൺ കോൾ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.

കുടുംബത്തോടൊപ്പം വിനോദയാത്രയിലുള്ള ബിട്ടുവിന് താൻ സന്ദേശം കൈമാറിയതായും ലുധിയാന പൊലീസ് കമ്മീഷണർ കൗസ്‌തുഭ് ശർമയെ കണ്ട് പരാതി നൽകിയതായും എംപിയുടെ പിഎ പറഞ്ഞു. സംഭവത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വീരേന്ദർ ബ്രാർ അന്വേഷണം ആരംഭിച്ചതായും ശർമ പറഞ്ഞു.

1995ൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ചെറുമകനാണ് ബിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.