ETV Bharat / bharat

'പ്രിയങ്ക, ഗാന്ധി കുടുംബാംഗമല്ല, വദ്ര-മരുമകള്‍' ; കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന് പാര്‍ട്ടി എംപി

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ പറഞ്ഞതായി അശോക്‌ ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്

Cong MP bats for Priyanka as Prez  കോണ്‍ഗ്രസ് അധ്യക്ഷ  രാഹുലിന്‍റെ പ്രസ്‌താവന  പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന് എംപി  Congress MP bats for Priyanka as party President  ന്യൂഡൽഹി
'പ്രിയങ്ക വദ്ര കുടുംബാഗം, കോണ്‍ഗ്രസ് അധ്യക്ഷയാകണം'; ആവശ്യവുമായി പാര്‍ട്ടി എംപി
author img

By

Published : Sep 28, 2022, 9:46 PM IST

ന്യൂഡൽഹി : വദ്ര കുടുംബത്തിലെ മരുമകളായ പ്രിയങ്ക ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാവുന്ന മികച്ച സ്ഥാനാര്‍ഥിയെന്ന് കോൺഗ്രസ് എംപി അബ്‌ദുൾ ഖാലിഖ്. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് വദ്ര കുടുംബത്തിലെ മരുമകളാണ് അവര്‍. രാഹുൽ ഗാന്ധി അധ്യക്ഷ പദവി നിരസിച്ചതിനാല്‍ പ്രിയങ്ക ആ സ്ഥാനത്തേക്ക് മികച്ചതാണെന്നും കോൺഗ്രസ് എംപി പറഞ്ഞു.

അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോൺഗ്രസ് എംപിയാണ് ഖാലിഖ്. ട്വീറ്റിലൂടെയാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. "രാഹുൽ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്‍റാകാൻ വിസമ്മതിച്ചതിനാല്‍ പ്രിയങ്ക ഗാന്ധിയെ ആ സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാർഥിയായി ഞാൻ കരുതുന്നു. വദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവർ ഇനി ഗാന്ധി കുടുംബത്തിലെ അംഗമല്ല" - അബ്‌ദുൾ ഖാലിഖ് ട്വിറ്ററില്‍ കുറിച്ചു.

ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരില്ലെന്ന് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതായി അശോക് ഗെലോട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.