നാഗ്‌പൂർ (മഹാരാഷ്‌ട്ര): ഇന്ത്യയും എൻഡിഎയും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്‌ത്രങ്ങളുടെ മത്സരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നോടിയായി നാഗ്‌പൂരിൽ നടന്ന കോൺഗ്രസിന്‍റെ മെഗാറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Congress Leader Rahul Gandhi on Mega Rally in Nagpur). പാർട്ടിയുടെ 139-ാം സ്ഥാപക ദിനം പ്രമാണിച്ച് സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ഡി കെ ശിവകുമാർ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു. 'ഞങ്ങൾ തയ്യാറാണ്' (Hai Taiyaar hum) എന്നതായിരുന്നു മെഗാറാലിയുടെ മുദ്രാവാക്യം.
ഹൈക്കമാൻഡ് നൽകുന്ന എല്ലാ ഉത്തരവുകളും കീഴ് ഘടകങ്ങളടക്കം അതിനോട് യോജിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അംഗീകരിക്കുക എന്നതാണ് ബിജെപിയുടെ രീതി എന്ന് ഒരു ബിജെപി എംപി തന്നോട് പറഞ്ഞിരുന്നതായി രാഹുൽ ഗാന്ധി അറിയിച്ചു.
'രാജാവ് മുകളിൽ നിന്ന് നിന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയും അനുയായികൾ അത് അംഗീകരിക്കുകയും ചെയ്യുന്നതുപോലെയാണ് ഇത്. ഉത്തരവിൽ ആർക്കും സംശയം പ്രകടിപ്പിക്കാനോ ചോദ്യങ്ങൾ ഉന്നയിക്കാനോ കഴിയില്ല' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ബിജെപിയിൽ മുകളിൽ നിന്ന് ഉത്തരവുകൾ വരുമ്പോൾ കോൺഗ്രസിൽ താഴെ നിന്നാണ് ശബ്‌ദം വരാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ സംഘടന രൂപവുമായി രാഹുൽ ഗാന്ധി ഇതിനെ താരതമ്യപ്പെടുത്തുകയും ചെയ്‌തു. കോൺഗ്രസിൽ താഴെത്തട്ടിലുള്ള പ്രവർത്തകന് പോലും അഭിപ്രായങ്ങൾ തുറന്ന് പറയാൻ അവകാശമുണ്ട്. എന്തുകൊണ്ടാണ് താൻ ഈ തീരുമാനം എടുത്തതെന്ന് ചോദിച്ച് പലപ്പോഴും പ്രവർത്തകർ തന്നെ പല സന്ദർഭങ്ങളിലായി സമീപിച്ചിട്ടുണ്ട്.
താൻ എടുത്ത തീരുമാനങ്ങളിലേക്ക് എത്താനിടയക്കായി കാരണങ്ങൾ വ്യക്തമായി അവരോടെ വിശദീകരിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ അവരുടെ കാഴ്‌ചപ്പാട് തന്‍റേതുമായി ഒത്തുപോകാത്തത് ഞാൻ അവരോട് തുറന്നുപറയാറുമുണ്ട്. ബിജെപിയിൽ നിന്ന് വ്യത്യസ്‌തമായി താഴെ തട്ടിൽ നിന്നാണ് കോൺഗ്രസിൽ ശബ്‌ദം ഉയരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ കോൺഗ്രസിന്‍റെ വേരുകൾ സ്ഥാപിതമാകുകയും പാർട്ടിയുടെ വളർച്ചയിൽ സംസ്ഥാനം പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം നാഗ്‌പൂരിൽ നിന്ന് ആരംഭിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ ബിജെപിക്കെതിരെ പോരാടാൻ തയ്യാറാണെന്ന സന്ദേശം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പാർട്ടിയുടെ അടിത്തറയിൽ നിർണായക പങ്ക് വഹിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോൺഗ്രസിന്‍റെ വേരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
നാഗ്‌പൂർ ഒരു ചരിത്ര സ്ഥലമാണെന്നും കോൺഗ്രസിന്‍റെ വേരുകൾ ശക്തിപ്പെടുകയും വളരുകയും ചെയ്‌ത സ്ഥലമാണ്. മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് നാഗ്‌പൂരിന് പാർട്ടിയിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര അറിയിച്ചു. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം കശ്‌മീർ മുതൽ കന്യാകുമാരി വരെ നീളുന്നുവെന്നും അത് ശക്തിയുടെ ഐക്യത്തെയാണ് കാണിക്കുന്നതെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു റാലിയെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.