ETV Bharat / bharat

അങ്ങനെയൊന്നും സർക്കാർ വീഴില്ല; കുമാരസ്വാമി പറയുന്നത് പച്ചക്കള്ളമെന്ന് കർണാടക മന്ത്രിമാർ - കോൺഗ്രസ് മന്ത്രി ബിജെപിയിലേക്ക്

HD Kumaraswami about Congress Govt : ശക്തനായ ഒരു മന്ത്രി തന്‍റെ ക്രമക്കേടുകളിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിക്ക് കീഴടങ്ങാൻ പോവുകയാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിയ കോൺഗ്രസ് മന്ത്രിമാർ കുമാരസ്വാമിയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമവുമാണെന്ന് കുറ്റപ്പെടുത്തി.

Etv Bharat Congress Leaders Reaction To Kumaraswamy  Kumaraswamys Statement On Govt Fall  കർണാടക മന്ത്രിമാർ  HD Kumaraswami about Congress Govt  One State Minister Will Join BJP  Karnataka Congress Crisis  Karnataka Congress Minister to BJP  കോൺഗ്രസ് മന്ത്രി ബിജെപിയിലേക്ക്  എച് ഡി കുമാരസ്വാമി
Congress Leaders Reaction To Kumaraswamys Statement On Govt Fall
author img

By ETV Bharat Kerala Team

Published : Dec 11, 2023, 9:08 PM IST

ബെലഗാവി : കർണാടകയിൽ കോൺഗ്രസിന്‍റെ പ്രബലനായ മന്ത്രി ബിജെപിയിലേക്ക് പോകുമെന്ന മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് മന്ത്രിമാര്‍ (Congress Leaders Reaction To Kumaraswamys Statement On Govt Fall). ശക്തനായ ഒരു മന്ത്രി തന്‍റെ ക്രമക്കേടുകളിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിക്ക് കീഴടങ്ങാൻ പോവുകയാണെന്നാണ് ഹസനിൽ ഒരു ചടങ്ങിൽ സംസാരിക്കവെ കുമാരസ്വാമി പറഞ്ഞത്. കോൺഗ്രസ് സർക്കാർ എപ്പോൾ തകരുമെന്ന് എനിക്കറിയില്ല. തനിക്കുനേരെയുള്ള നീതികേടിൽ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് സ്വാധീനമുള്ള ഒരു മന്ത്രി. 50-60 എംഎൽഎമാരെ ഒപ്പം കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം എന്നും കുമാരസ്വാമി അവകാശപ്പെട്ടിരുന്നു.

മന്ത്രി എച് കെ പാട്ടീലിന്‍റെ പ്രതികരണം : കുമാരസ്വാമിയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമവുമാണെന്ന് മന്ത്രി എച്ച് കെ പാട്ടീൽ പ്രതികരിച്ചു. "ജനാധിപത്യത്തിൽ സർക്കാരിനെ അരക്ഷിതമാക്കുക എന്നതാകരുത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും, രാഷ്ട്രീയ നേതാക്കളുടെയും ഉദ്ദേശം. കുമാരസ്വാമിയുടെ പ്രസ്‌താവന സത്യത്തിൽ നിന്ന് അകലെയാണ്. ആരോഗ്യകരമായ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണിത്. ഈ വഴി പരീക്ഷിച്ചവർക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം." -എച്ച് കെ പാട്ടീൽ പറഞ്ഞു

17 കോൺഗ്രസ് എംഎൽഎമാരെ അവർ ഗോവയിലും മുംബൈയിലും കൊണ്ടുപോയി. അവർക്ക് എന്ത് സംഭവിച്ചു? ഇത്തരത്തിലുള്ള വ്യാജപ്രചാരണം സർക്കാരിന് ദോഷം ചെയ്യില്ല. ഞങ്ങളുടെ സർക്കാർ ഇപ്പോഴും വികസന പ്രവർത്തനങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. എംഎൽഎമാരുടെ അതൃപ്‌തി പരിഹരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. ജെഡിഎഡിന് അവരുടെ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. ഒരാഴ്‌ചത്തെ സഭ സമ്മേളനത്തിൽ ഞങ്ങളുടെ പാർട്ടിയിൽ ഐക്യമുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. എന്നിരുന്നാലും, അത്തരം പ്രസ്‌താവനകൾക്ക് പ്രസക്തിയില്ലെന്നും എച്ച്‌ കെ പാട്ടീൽ കൂട്ടിച്ചേർത്തു.

ഷിൻഡേയോ പവാറോ ഇല്ല: കർണാടകയിൽ തങ്ങൾക്ക് ഷിൻഡേയോ പവാറോ ഇല്ലെന്ന പരിഹാസവുമായി മന്ത്രി സതീഷ് ജാർക്കിഹോളി രംഗത്തുവന്നു. സ്വാധീനമുള്ള മന്ത്രിമാർ ആരാണെന്ന് കുമാരസ്വാമി തന്നെ പറയണം, പേര് പറഞ്ഞാൽ ചർച്ച അവസാനിക്കും. അല്ലെങ്കിൽ അത് ഇരുട്ടിൽ തപ്പലാകും. നമുക്ക് കാത്തിരുന്ന് കാണാമെന്നും ജാർക്കിഹോളി പറഞ്ഞു.

അഞ്ചുപേരെ ബാക്കി കാണൂ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ജെഡിഎസിൽ അഞ്ച് എംഎൽഎമാരേ അവശേഷിക്കൂ എന്ന് മറ്റൊരു മന്ത്രി പ്രിയങ്ക് ഖാർഗെ പരിഹസിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസിന്‍റെ നിലനിൽപ്പിന് എന്ത് സംഭവിക്കുമെന്നതിൽ അവർ ആശങ്കപ്പെട്ടാല്‍ നന്നായിരിക്കും. 50 മുതൽ 60 വരെ എംഎൽഎമാർ ഉണ്ടെങ്കിൽ അവർക്ക് മുഖ്യമന്ത്രിയാകാമല്ലോ. വെറും കെട്ടുകഥകളുമായി വാർത്തകളിൽ നിറഞ്ഞുനിൽക്കാന്‍ ജെഡിഎസ് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് 5 എംഎൽഎമാർ മാത്രമേ ജെഡിഎസിൽ തുടരൂ എന്നും പ്രിയങ്ക് ഖാർഗെ പരിഹസിച്ചു.

Also Read: "എന്നെ കറണ്ട് കള്ളനെന്ന് വിളിക്കല്ലേ...ഞാൻ വൈദ്യുതി മോഷ്‌ടിച്ചിട്ടില്ല"; കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

ജനങ്ങൾ കോൺഗ്രസിനെ അനുഗ്രഹിച്ചു: എച്ച് ഡി കുമാരസ്വാമിക്കെതിരെ വിമര്‍ശനവുമായി മന്ത്രി ദിനേശ് ഗുണ്ടുറാവുവും രംഗത്തെത്തി. കുമാരസ്വാമിയുടെ രാഷ്ട്രീയം സർക്കാരിനെ തകർക്കലാണെങ്കില്‍ ഞങ്ങൾ എന്ത് പറയണം? ജെഡിഎസിനെ ജനങ്ങൾ ദയനീയമായി പരാജയപ്പെടുത്തി. പ്രതിപക്ഷ പാർട്ടിയിലിരുന്ന് ബഹുമാനത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ജനങ്ങൾ കോൺഗ്രസിനെയാണ് അനുഗ്രഹിച്ചതെന്നും ദിനേശ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.