ബെംഗളൂരു: യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അബോധവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്‌ച രാവിലെ യോഗ ചെയ്യുന്നതിനിടെയാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് വീണത്. എന്നാല്‍ പുറമേക്ക് പരിക്ക് പറ്റിയിരുന്നില്ല. അന്നേ ദിവസം ആശുപത്രിയില്‍ പതിവ് പരിശോധനക്ക് എത്തിയപ്പോഴാണ് തലച്ചേറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Also read: കല്യാൺ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഫെര്‍ണാണ്ടസിന്‍റെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് അദ്ദേഹത്തിന്‍റെ രോഗവിവരങ്ങള്‍ തിരക്കി.