ബോപ്പാൽ: രാജ്യത്തെ കോൺഗ്രസ് പാർട്ടി മരണങ്ങൾ ആഘോഷിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് പകർച്ചവ്യാധിയെക്കുറിച്ച് പാർട്ടി അംഗം കമൽനാഥിന്‍റെ വിവാദ പ്രസ്‌താവനയിൽ മൗനം പാലിച്ചതിനെതിരെയാണ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വിമർശിച്ച് ചൗഹാൻ രംഗത്തെത്തിയത്. യുദ്ധസമാനമായ ഈ സാഹചര്യത്തിൽ സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കുന്നതിനുപകരം കമൽനാഥ് സംസ്ഥാനത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. സോണിയ ഗാന്ധിയെ 'ധൃതരാഷ്ട്ര' എന്ന് വിളിച്ച അദ്ദേഹം കമൽനാഥിന്‍റെ ഇന്ത്യൻ കൊവിഡ് പ്രസ്‌താവനയെ അംഗീകരിക്കുന്നുണ്ടോ എന്നും ചോദിച്ചു. അംഗീകരിക്കുന്നില്ലെങ്കിൽ എന്തുകൊണ്ടാണ് അന്ധയായി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Also Read: കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ ഹൈക്കോടതി
സംസ്ഥാനത്ത് നിലവിൽ കൊവിഡ് നിയന്ത്രണവിധേയമാണെന്നും ജനങ്ങളുടെ സഹകരണത്തോടെ കൊവിഡിൽ നിന്ന് സംസ്ഥാനം കരകയറുകയാണെന്നും നിലവിൽ സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്‍റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ആയി കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമ താരങ്ങളും
കൊവിഡ് രണ്ടാം തരംഗത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ മരിച്ചതായി മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും കൊവിഡിന്‍റെ ഇന്ത്യൻ വകഭേദത്തെ ഭയപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.