ETV Bharat / bharat

പെഗാസസ്; സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് - പെഗാസസ് വാർത്ത

ജൂലൈ 22ന് കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിഷയം ഉന്നയിച്ചു കൊണ്ട് രാജ് ഭവനിലേക്ക് മാർച്ച് നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

Congress  Pegasus snooping issue  Joint Parliamentary Committee (JPC) probe  Prime Minister Narendra Modi  Home Minister Amit Shah  പെഗാസസ്  പെഗാസസ് വാർത്ത  പെഗാസസ് വിഷയത്തിൽ കോൺഗ്രസ്
പെഗാസസ്
author img

By

Published : Jul 20, 2021, 4:14 PM IST

ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ പാർലമെന്‍റിൽ ബഹളം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, രണ്ട് കേന്ദ്ര മന്ത്രിമാർ, നാൽപ്പതോളം മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോൺ രേഖകൾ ചോർത്തിയെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് രണ്ടാം ദിവസവും സഭ സ്‌തംഭിക്കുന്നത്.

പെഗാസസ് വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ എംപിമാർ ഇരുസഭകളിലും പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഇരു സഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയും വിഷയത്തിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പങ്ക് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷ പാർട്ടികൾ 267-ാം ചട്ടം പ്രകാരം സഭ നടപടികൾ നിർത്തിവച്ച് പെഗാസസ് വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഇത് നിഷേധിച്ചതിനാലാണ് തങ്ങൾക്ക് ധീരമായ നടപടികളിലേക്ക് കടക്കേണ്ടിവന്നതെന്നും തുടർന്നാണ് സഭ സ്‌തംഭിച്ചതെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് കോൺഗ്രസ് രാജ്യസഭ എംപി ശക്തിസിങ് ഗോഹിൽ പറഞ്ഞു.

Also Read: പെഗാസസ് വിവാദം; നിയമപരമായി നേരിടുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജെയ്‌സൺ കൂപ്പർ

പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാജ്യത്തെ പല പ്രമുഖരുടെയും ഫോൺ രേഖകൾ ചോർത്തിയ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷണം വരുന്നതുവരെ കേന്ദ്രസർക്കാർ വിഷയം മൂടിവയ്ക്കാൻ ശ്രമിക്കുമെന്നും പെഗാസസ് അമേരിക്കയിലെ വാട്ടർഗേറ്റ് അഴിമതിക്ക് തുല്ല്യമാണെന്നും കോൺഗ്രസ് എംപി അഖിലേഷ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു.

വിഷയത്തിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനമെന്നും ജൂലൈ 22ന് കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിഷയം ഉന്നയിച്ചുകൊണ്ട് രാജ് ഭവനിലേക്ക് മാർച്ച് നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെയും അതിന്‍റെ സുസ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ് തിങ്കളാഴ്‌ച പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.