ETV Bharat / bharat

യഥാര്‍ഥ ചെലവ് ബജറ്റിനേക്കാള്‍ കുറവ്; 'ഇത് മോദിയുടെ തന്ത്രം'; ബജറ്റിനെതിരെ കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം

ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യഥാർഥ ചെലവ് ബജറ്റിനേക്കാൾ ഗണ്യമായി കുറവാണ് അത് മോദിയുടെ തന്ത്രമാണ്. സാധാരണക്കാര്‍ക്കായി ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. ബജറ്റ് പ്രഖ്യാപിച്ചത് യഥാര്‍ഥ ബോധമില്ലാതെയെന്നും കുറ്റപ്പെടുത്തല്‍.

author img

By

Published : Feb 1, 2023, 6:13 PM IST

budget 2023  Congress criticized the budget  ചെലവ് ബജറ്റിനേക്കാള്‍ കുറവ്  മോദി  ബജറ്റ്  കേന്ദ്ര ധനമന്ത്രി നിര്‍മാല സീതാരാമന്‍  മനീഷ്‌ തിവാരി  ജയറാം രമേശ്  കേന്ദ്ര ബജറ്റ്  national news updates  latest news in New delhi
ബജറ്റിനെതിരെ കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 2023-24 ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തവണത്തെ ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചനയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യഥാര്‍ഥ ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനേക്കാള്‍ കുറവാണെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണെന്നും കോണ്‍ഗ്രസ്.

കഴിഞ്ഞ വർഷത്തെ ബജറ്റ് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, എംജിഎൻആർഇജിഎ, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് വകയിരുത്തുന്നതിന് കയ്യടി നേടിയെന്നും എന്നാൽ ഇന്ന് യാഥാർഥ്യം വ്യക്തമാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

  • Last year's Budget drew applause for allocation towards agriculture, health, education, MGNREGA & welfare of SCs. Today the reality is evident. Actual expenditure is substantially LOWER than budgeted. This is Modi’s OPUD strategy of headline management—Over Promise, Under Deliver

    — Jairam Ramesh (@Jairam_Ramesh) February 1, 2023 " class="align-text-top noRightClick twitterSection" data=" ">

"യഥാർത്ഥ ചെലവ് ബജറ്റിനേക്കാൾ ഗണ്യമായ കുറവാണ്. ഇത് മോദിയുടെ തന്ത്രമാണ്, ഓവർ പ്രോമിസ്, അണ്ടർ ഡെലിവർ", എന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

സാധാരണക്കാര്‍ക്കോ സ്‌ത്രീകള്‍ക്കോ കര്‍ഷകര്‍ക്കോ ബജറ്റില്‍ ഒരു പ്രഖ്യാപനവുമില്ല. ബജറ്റ് യഥാര്‍ഥ ബോധമില്ലാത്തതാണെന്നും നടപ്പിലാക്കാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ്‌ തിവാരി ട്വീറ്റില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.