ETV Bharat / bharat

'ഇ.വി.എം പിന്‍വലിച്ച് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരും'; കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിശ്വാസ്യത കുറവ് പരിഗണിച്ചാണ് കോണ്‍ഗ്രസിന്‍റെ ഈ നീക്കമെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍

Cong manifesto for 2024 LS polls should promise to junk EVMs  restore paper ballots  Congress against Electronic Voting Machine  ഇവിഎം പിന്‍വലിച്ച് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്  ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുമെന്ന് പ്രകടനപത്രികയില്‍ വാഗ്‌ദാനവുമായി കോണ്‍ഗ്രസ്
'ഇ.വി.എം പിന്‍വലിച്ച് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരും'; ലോക്‌സഭ പ്രകടനപത്രികയില്‍ വാഗ്‌ദാനവുമായി കോണ്‍ഗ്രസ്
author img

By

Published : May 15, 2022, 5:34 PM IST

ഉദയ്‌പൂർ: രാജ്യത്ത് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം) മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുമെന്ന വാഗ്‌ദാനവുമായി കോണ്‍ഗ്രസ്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് കോണ്‍ഗ്രസിന്‍റെ ഈ വാഗ്‌ദാനം. ഇ.വി.എമ്മുകളില്‍ വിശ്വാസ്യത കുറവുണ്ട്, വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലൂടെ ഈ വിഷയം ജനങ്ങളിലെത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ| ചിന്തൻ ശിബിറിന് ഇന്ന് സമാപനം ; നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കും, ഉദയ്‌പൂര്‍ പ്രഖ്യാപനം വൈകീട്ട്

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാൻ തെരഞ്ഞെടുപ്പ് കമ്മിഷനിൽ കടുത്ത സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയെ ശക്തിപ്പെടുത്തുക',പുതിയ മുദ്രാവാക്യം: ഉദയ്‌പൂരില്‍ നടക്കുന്ന പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ 'ചിന്തൻ ശിബിറി'ല്‍ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ചവാൻ ഈ വിഷയം ഉന്നയിച്ചത്. മറ്റ് പല നേതാക്കളും ഇതിനെ പിന്തുണച്ചു. സംഘടനാപരമായ നവീകരണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിലെ അംഗമാണ് ചവാൻ.

വളരെ അച്ചടക്കത്തോടെ 'ശിബിർ' സംഘടിപ്പിച്ചതിന് കോൺഗ്രസ് പ്രസിഡന്‍റിന് അദ്ദേഹം നന്ദി പറഞ്ഞു. ത്രിദിന ചിന്തൻ ശിബിര്‍ ഞായറാഴ്‌ച വൈകിട്ട് സമാപിച്ചു. ഭാരത് ജോഡോ (ഇന്ത്യയെ ശക്തിപ്പെടുത്തുക) എന്ന മുദ്രാവാക്യം മുഴക്കിയാണ് ഉദയ്‌പൂര്‍ ചിന്തൻ ശിബിർ അവസാനിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.