ETV Bharat / bharat

'മോദി സർക്കാരിന് കടബാധ്യത 155 ലക്ഷം കോടി'; ധവളപത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയാണ്, മോദി സർക്കാരിന്‍റെ കടബാധ്യതയ്‌ക്കെതിരായി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ  കോണ്‍ഗ്രസ്
കോണ്‍ഗ്രസ്
author img

By

Published : Jun 10, 2023, 6:16 PM IST

Updated : Jun 10, 2023, 8:44 PM IST

ന്യൂഡൽഹി: സാമ്പത്തിക കെടുകാര്യസ്ഥത തുടരുന്ന നരേന്ദ്ര മോദി സർക്കാര്‍ ധവളപത്രം ഇറക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. നിലവിലെ കടബാധ്യത 155 ലക്ഷം കോടി രൂപയിലെത്തി. നരേന്ദ്ര മോദി സർക്കാര്‍ സമ്പദ്‌വ്യവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ത്തിയത്.

'മോദിക്ക് മുന്‍പുള്ള 14 പ്രധാനമന്ത്രിമാര്‍ ഉള്ളപ്പോള്‍ മൊത്തം 45 ലക്ഷം കോടി രൂപയുടെ കടമാണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ പ്രധാനമന്ത്രി മോദി 100 ലക്ഷം കോടി രൂപയുടെ കടമാണ് എടുത്തത്. ഈ സർക്കാരിന്‍റെ കീഴിൽ രാജ്യത്തിന്‍റെ കടബാധ്യത 2014ൽ 55 ലക്ഷം കോടിയിൽ നിന്ന് 155 ലക്ഷം കോടിയായി ഉയർന്നു. ഇത് സാമ്പത്തിക കെടുകാര്യസ്ഥതയെയാണ് ചൂണ്ടിക്കാട്ടുന്നത്. സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുക മാത്രമല്ല, അവശ്യ വസ്‌തുക്കളുടെ ഉയർന്ന വിലകൊണ്ട് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ബുദ്ധിമുട്ടിക്കുകയും ചെയ്യും.' - കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ വ്യക്തമാക്കി.

'അക്കാര്യം കൊണ്ട് സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കാനാവില്ല': 'മാധ്യമങ്ങളിലെ തലക്കെട്ട് മാറ്റിയെഴുതുന്ന പരിപാടിയിലൂടെയും വാട്ട്‌സ്ആപ്പ് ഫോർവേഡുകളിലൂടെയും സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാനാവില്ല. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വൃത്തിക്ക് ചെയ്യാൻ നിങ്ങൾക്ക് നല്ല സാമ്പത്തിക വിദഗ്‌ധരെ ആവശ്യമുണ്ട്. രാജ്യത്തിന്‍റെ ഉയർന്ന കടബാധ്യതയുടെ അനന്തര ഫലമായി, ഓരോ ഇന്ത്യക്കാരനും 1.20 ലക്ഷം രൂപയുടെ കടബാധ്യത ചുമക്കേണ്ടി വരുന്നു. എന്നാല്‍, സമ്പന്നർക്ക് എല്ലാവിധ പ്രയോജനങ്ങളും ലഭിക്കുന്നു.' - കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. 2020ലെ സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നികുതി സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പുറമെ, നികുതിയും ജിഡിപി അനുപാതവും 52 ശതമാനത്തിൽ എത്തിയതായും അവര്‍ പറഞ്ഞു.

'ജിഡിപി അനുപാതം ഇപ്പോൾ ഉയർന്ന 84 ശതമാനത്തിലാണ്. ദരിദ്രരും ഇടത്തരക്കാരും ഈ സാമ്പത്തിക കെടുകാര്യസ്ഥതയിൽ നിന്ന് കഷ്‌ടപ്പെടുന്നുണ്ട്. സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നുവെന്നത് സങ്കടകരമാണ്. ജനസംഖ്യയുടെ 50 ശതമാനം ആളുകൾ രാജ്യത്തിന്‍റെ സമ്പത്തിന്‍റെ മൂന്ന് ശതമാനത്തിന്‍റെ ഭാഗം മാത്രമാണ്. അവര്‍ ജിഎസ്‌ടിയുടെ 64 ശതമാനവും അടയ്‌ക്കുന്നു. രാജ്യത്ത് 80 ശതമാനത്തിലധികം സാമ്പത്തികം കൈവശംവച്ച 10 ശതമാനം പണക്കാര്‍ മൂന്ന് ശതമാനം ജിഎസ്‌ടി മാത്രമാണ് അടയ്‌ക്കുന്നത്.' - തന്‍റെ ആരോപണം ബലപ്പെടുത്താന്‍ ഡാറ്റ ഉദ്ധരിച്ചാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'രാജ്യത്ത് വളരുന്ന സാമ്പത്തിക അസമത്വത്തിന്‍റെ സൂചകമാണ് കണക്കുകള്‍ കാണിക്കുന്നത്. മോദി സർക്കാർ എല്ലാ ജനങ്ങൾക്കും ‘അച്ഛാ ദിൻ’ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ആരുടെ ‘അച്ഛാ ദിൻ’ ആണ് യാഥാർഥ്യത്തില്‍ വന്നത്. ദരിദ്രരും ഇടത്തരക്കാരും ഉയർന്ന നികുതി, ഉയർന്ന ഇന്ധന വില, സാധനങ്ങളുടെ ഉയർന്ന വില എന്നിവകൊണ്ട് പൊറുതിമുട്ടുകയാണ്. എന്നാൽ സമ്പന്നർ ആസ്വദിക്കുന്ന സ്ഥിതീവിശേഷമാണുള്ളത്. എൽപിജി, പെട്രോള്‍ എന്നിവയ്‌ക്ക് വന്‍ വില കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. താരതമ്യപ്പെടുത്തുമ്പോൾ, മറ്റ് വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് 64 ശതമാനം കടബാധ്യത മാത്രമേയുള്ളൂ.' - ശ്രീനാതെ പറഞ്ഞു.

Last Updated : Jun 10, 2023, 8:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.