ETV Bharat / bharat

കൊവിഡ് അതിരൂക്ഷമാകുമ്പോഴും മോദിക്ക് പ്രധാനം റാലികളെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്‍റെ ഉത്തരവാദിത്തങ്ങൾ അവഗണിച്ച് പ്രധാനമന്ത്രി ഒരു ദിവസം നാല് റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ്.

author img

By

Published : Apr 19, 2021, 7:58 PM IST

PM Modi latest news  congress against PM Modi  covid latest news  കൊവിഡ് വാര്‍ത്തകള്‍  മോദി വാര്‍ത്തകള്‍  മോദിക്കെതിരെ കോണ്‍ഗ്രസ്  കോണ്‍ഗ്രസ് വാര്‍ത്തകള്‍  ബംഗാള്‍ തെരഞ്ഞെടുപ്പ്
കൊവിഡ് കത്തുമ്പോഴും മോദിക്ക് പ്രധാനം തെരഞ്ഞെടുപ്പ് റാലികള്‍; വിമര്‍ശനുവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും വമ്പൻ റാലികള്‍ നടത്തുന്ന പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വങ്ങള്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കത്തിന് അപലപനീയമായ മറുപടി നൽകിയതിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെയും പാർട്ടി വിമർശിച്ചു. കൊവിഡ് രാജ്യത്തിനേല്‍പ്പിച്ച അവസ്ഥയ്‌ക്ക് എങ്ങനെ പരിഹാരം കണ്ടെത്താം എന്നത് ഉള്‍പ്പെടുത്തിയാണ് മൻമോഹൻ സിങ് കത്തയച്ചത്. എന്നാല്‍ രാഷ്ട്രീയം മുൻനിര്‍ത്തിയാണ് കേന്ദ്ര മന്ത്രി പ്രതികരിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

"പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്‍റെ ഉത്തരവാദിത്തങ്ങൾ അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു ദിവസം നാല് റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ടാണ്? എന്താണ് ഈ റാലികളെന്ന് ഞങ്ങള്‍ക്കറിയാം. പ്രതിപക്ഷ പാര്‍ട്ടികളെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ റാലികള്‍ക്കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി തന്നെ അഭിസംബോധന ചെയ്യേണ്ട തലത്തില്‍ ഈ റാലികള്‍ക്ക് എന്താണ് പ്രാധാന്യം. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന ഭയം മൂലമാണോ എല്ലാ റാലികളിലും അദ്ദേഹമെത്തുന്നത്" - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ട്വീറ്റ് ചെയ്‌തു. ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ വോട്ടർമാർ ചുമതലകളെ അവഗണിക്കുന്ന പ്രധാനമന്ത്രിക്കെതിരെയുള്ള ശക്തമായ എതിർപ്പ് പ്രകടിപ്പിക്കണമെന്നും ചിദംബരം പറഞ്ഞു.

കൂടുതല്‍ വായനയ്‌ക്ക്: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് ; 21 മരണം

മൻമോഹൻ സിങ്ങിന്‍റെ കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും കേന്ദ്രമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചു. ഒരു വ്യക്തിയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സഹിക്കാൻ കഴിയുന്നില്ല. എല്ലാം വിമര്‍ശനമായാണ് അവര്‍ കാണുന്നത്. അവർ ഗുരുതരമായ തെറ്റുകൾ ചെയ്തെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ കുറ്റബോധം ഉള്ളവരാണെന്നും ഗെലോട്ട് പറഞ്ഞു. ജനങ്ങളുടെ ഹിതപ്രകാരമാണ് മൻമോഹൻ സിങ് കത്തെഴുതിയത്. വാക്സിനുകളെക്കുറിച്ച് സർക്കാരിന് നല്ല നിർദേശങ്ങൾ നൽകി. ഒരു വിമർശനവും അതിൽ അടങ്ങിയിട്ടില്ല. എന്നാല്‍ വിഷയത്തില്‍ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ചാണ് ആരോഗ്യമന്ത്രി കത്തിന് മറുപടി നല്‍കിയത്. ഇത് തീര്‍ത്തും നിർഭാഗ്യകരവും അപലപനീയവുമാണെന്നും ഗെലോട്ട് പറഞ്ഞു.

മുൻ പ്രധാനമന്ത്രിയെ വിമർശിച്ച കത്തിന് ഹർഷ് വർധൻ ക്ഷമ ചോദിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ അശോക് ചവാൻ പറഞ്ഞു. അദ്ദേഹം നല്‍കിയ നിർദേശങ്ങൾ ക്രിയാത്മകമായി സ്വീകരിക്കണമെന്നും അശോക് ചവാൻ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് റാലികൾ നടത്തിയ പ്രധാനമന്ത്രിയെയും ചവാൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനുപകരം കൊവിഡ് പ്രശ്‌നങ്ങളില്‍ ഇടപെടാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കൂടുതല്‍ വായനയ്‌ക്ക്: രണ്ടാം തരംഗത്തില്‍ ശ്വാസംമുട്ടല്‍ കൂടുതല്‍ ; ആദ്യത്തേതിനേക്കാള്‍ ഗുരുതരമല്ലെന്ന് ഐസിഎംആർ

പശ്ചിമ ബംഗാളിൽ റാലികളെ അഭിസംബോധന ചെയ്യുന്നതില്‍ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. ഇത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്‍റെ എല്ലാ വോട്ടെടുപ്പ് റാലികളും റദ്ദാക്കിയത് അത്ഭുതപ്പെടുന്നു. പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്‍റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് കാണാൻ കഴിയുന്നില്ലേ ? ജനങ്ങളുടെ ജീവിതത്തെക്കാൾ പ്രധാനം ബംഗാളിൽ വോട്ട് തേടുന്നതിനാണോയെന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു. വാക്‌സിൻ നിര്‍മാണത്തില്‍ ഏറെ പോരായ്‌മകളുണ്ടെന്നും ആരോഗ്യമന്ത്രി തന്‍റെ ചുമതലകളിൽ പരാജയപ്പെട്ടുവെന്നും സുപ്രിയ ആരോപിച്ചു. സ്വന്തം കഴിവുകേടുകളെ മറയ്‌ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് മരണങ്ങളെ ഹൃദയസ്തംഭനം, വിട്ടുമാറാത്ത പ്രമേഹം കാരണമുള്ള ജീവഹാനി എന്നീ തരത്തില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച പി. ചിദംബരം ഇതാണ് ഗുജറാത്ത് മോഡലെന്ന് പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.