ബെംഗളുരു : കർണാടകയിലെ തുംകൂരിൽ ദേശീയപാതയിൽ ഗർഭനിരോധന ഉറകളുടെ കൂമ്പാരം കണ്ടെത്തി. ദേശീയപാത 48-ലെ ക്യാത്‌സാന്ദ്ര-ബാത്‌വാഡിക്ക് സമീപം ശ്രീരാജ് തിയേറ്ററിന് മുന്നിലുള്ള ഫ്ലൈഓവറിലാണ് ഗർഭനിരോധന ഉറകൾ ചിതറിക്കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.
എന്നാൽ ഇത് എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന കാര്യം നിഗൂഢമായി തന്നെ നിൽക്കുകയാണ്. കമ്പനി കയറ്റി അയക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണതാണോ അതോ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇവയിൽ ചിലത് ഉപയോഗിച്ചവയും, ചിലത് പാക്കറ്റിൽ നിന്ന് പുറത്തെടുക്കാത്തവയുമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ALSO READ: ' 60 ലക്ഷം ജനങ്ങളെ രക്ഷിക്കാൻ രാജ്യം വിടേണ്ടി വന്നു', ഒടുവില്‍ മാപ്പ് ചോദിച്ച് ഗനി