ETV Bharat / bharat

അവഗണനകള്‍ അവസാനിക്കുന്നു; രാമരാജ്യം യാഥാർഥ്യമാകുന്നു: യോഗി ആദിത്യനാഥ്‌

author img

By

Published : Nov 5, 2021, 10:30 AM IST

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങള്‍ക്കിപ്പുറം രാമരാജ്യം യാഥാർത്ഥ്യമാകുന്നു

Ram Rajya  Yogi Adityanath  yogi  രാമരാജ്യം  യോഗി ആദിത്യനാഥ്‌  ഖൊരഗ്‌പൂര്‍  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി  യോഗി  uttarpradesh cm  cm yogi adityanath  rama rajyam
അവഗണനകള്‍ അവസാനിക്കുന്നു; രാമരാജ്യം യാഥാർത്ഥ്യമാകുന്നു: യോഗി ആദിത്യനാഥ്‌

ഖൊരഗ്‌പൂര്‍ : വർഷങ്ങളായ അവഗണനക്ക്‌ ശേഷം 'രാമരാജ്യം' എന്ന ആശയം യാഥാർഥ്യമാകുന്നുവെന്ന്‌ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌പൂരിലെ വന്താങ്കിയ ഗ്രാമത്തിൽ എട്ട് വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിലേക്ക്

രാമരാജ്യമെന്ന സങ്കൽപ്പം വന്താങ്കിയ ഗ്രാമത്തിൽ പൂർത്തീകരിക്കപ്പെടുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ടിട്ടും ഈ ഗ്രാമത്തിന് അടിസ്ഥാന സൗകര്യങ്ങളോ വോട്ടവകാശമോ പോലും ഇല്ലായിരുന്നു. എന്നാൽ 2017ൽ തങ്ങൾ സർക്കാർ രൂപീകരിച്ചതിന് ശേഷമാണ്‌ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടെന്നും റവന്യൂ വില്ലേജ്‌ തലങ്ങളിലെ വിവിധ പദ്ധതികളുടെയും സൗകര്യങ്ങളുടെയും ആനുകൂല്യങ്ങൾ ഇവിടെയുള്ള ആളുകൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും പരിപാടിയെ അഭിസംബോധന ചെയ്‌ത്‌ യോഗി പറഞ്ഞു.

2017 ന് ശേഷം ഗ്രാമത്തില്‍ വികസനത്തിന്‍റെ ഒരു പുതിയ കഥ എഴുതപ്പെട്ടു. ഇപ്പോൾ ഇവിടെ എല്ലാവർക്കും വീടും ടോയ്‌ലറ്റും ഗ്യാസ്, വൈദ്യുതി കണക്ഷനുകളും സ്വന്തമായി റേഷൻ കാർഡുകളും ഉണ്ട്. ശുദ്ധജലം, റോഡുകൾ, സ്‌കൂളുകൾ എന്നിവയുമുണ്ട്‌.

ജനങ്ങൾക്ക്‌ എല്ലാ സർക്കാർ പദ്ധതികളുടെയും ക്ഷേമം നൽകുന്നുണ്ട്. അർഹതയനുസരിച്ച് പെൻഷനുകൾ നൽകുന്നു. ആളുകൾക്ക് അവരുടെ ആയുഷ്‌മാൻ ഹെൽത്ത് കാർഡുകളും ഉണ്ട്. ഇതിനെയാണ് ഞങ്ങൾ രാമരാജ്യം എന്ന് വിളിക്കുന്നത് എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ശങ്കരാചര്യരുടെ പ്രതിമ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

വനങ്ങളുടെ സംരക്ഷണം അഭിവൃദ്ധി കൊണ്ടുവരുന്നതിനും എല്ലാവർക്കും പ്രയോജനം ചെയ്യുന്നതിനും സഹായിക്കുമെന്ന് പറഞ്ഞ അദ്ദേഹം വനങ്ങൾ സംരക്ഷിക്കാൻ വന്താങ്കിയ സമുദായത്തിൽ നിന്നുള്ള ആളുകളോട് അഭ്യർത്ഥിച്ചു. കുട്ടികളെ പഠിപ്പിക്കാൻ ജനങ്ങളോട്‌ അഭ്യർത്ഥിക്കുന്നതിനിടയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. പെൺകുട്ടികൾക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും, ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം തടസങ്ങളില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.