പനാജി: 2022 ഓടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മോപ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി 54,000 മരങ്ങൾ വെട്ടിമാറ്റിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം രേഖാമൂലം അറിയിച്ചത്. 20 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു. വടക്കൻ ഗോവയിലെ മോപ പീഠഭൂമിയിലാണ് വിമാനത്താവളം. വിമാനത്താവള സ്ഥലത്ത് മുറിച്ച മരങ്ങളുടെ എണ്ണം 54,176 ആണെന്നും അവിടെ 500 മരങ്ങള്‍ നടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഘട്ടം 2020 സെപ്റ്റംബർ 3 നകം കമ്മിഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഹരിത പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചതോടെ കാലതാമസം വരികയായിരുന്നു. ജിഎംആർ വിമാനത്താവളങ്ങളും ഗോവ സർക്കാറും സംയുക്തമായാണ് വിമാനത്താവളം നിർമ്മിക്കുന്നത്.