ETV Bharat / bharat

പശ്ചിമബംഗാളിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം വർധിക്കുന്നു - West Bengal

രാഷ്‌ട്രീയ നേതാക്കൾ, മന്ത്രിമാർ,പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരിലാണ് പരാതികൾ ഉയരുന്നതെന്ന് അധികൃതർ അറിയിച്ചു.

complaints of MCC violations flood WB EC office  Wet Bengal EC office  പശ്ചിമബംഗാൾ  പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മീഷൻ  West Bengal EC office  West Bengal  West Bengal election
പശ്ചിമബംഗാളിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘന കേസുകൾ വർധിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
author img

By

Published : Mar 4, 2021, 7:17 AM IST

കൊൽക്കത്ത: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പശ്ചിമബംഗാളിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘന കേസുകൾ വർധിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്‌ട്രീയ നേതാക്കൾ, മന്ത്രിമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരിലാണ് പരാതികൾ ഉയരുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നേതാക്കൾ ചില പൊലീസുമായി ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതായി ബി.ജെ.പി ആരോപിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുകയും ചെയ്തു. അതേ ദിവസം തന്നെ സംസ്ഥാന നഗരവികസന, മുനിസിപ്പൽ കാര്യ മന്ത്രി ഫിർഹാദ് ഹക്കീമും ഒരു പ്രാദേശിക പള്ളിയിലെ ഇമാമും ചിലർക്ക് സഹായങ്ങൾ വാഗ്‌ദാനം നൽകിയതായും പരാതി നൽകി. സഹകരണ ബാങ്ക് വഴി അനധികൃതമായി പണം വിതരണം ചെയ്തതിന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി അരൂപ് റോയിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അതേ സമയം ഇത്തരം പരാതികൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കൊൽക്കത്ത പൊലീസ് കമ്മിഷണർ സൗമൻ മിത്ര ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.