ETV Bharat / bharat

രാകേഷ് ടിക്കായത്തിന്‍റെ പ്രസ്‌താവനക്കെതിരെ കോടതിയിൽ പരാതി - ടിക്കായത്തിന്‍റെ പ്രസ്‌താവനക്കെതിരെ പരാതി

കർഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ അഭിഭാഷകൻ സുധീർ ഓജയാണ് മുസാഫർപൂർ കോടതിയിൽ പരാതി നൽകിയത്.

Muzaffarpur court case  leader rakesh tikait  farmer leader rakesh tikait  muzaffarpur court  രാകേഷ് ടിക്കായത്തിനെതിരെ പരാതി  ടിക്കായത്തിന്‍റെ പ്രസ്‌താവനക്കെതിരെ പരാതി  രാകേഷ് ടിക്കായത്തിനെതിരെ പരാതി
രാകേഷ് ടിക്കായത്തിന്‍റെ പ്രസ്‌താവനക്കെതിരെ കോടതിയിൽ പരാതി
author img

By

Published : Apr 2, 2021, 9:21 AM IST

മുസഫർനഗർ: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ മുസഫർനഗർ കോടതിയിൽ പരാതി. കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ 16 സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് വൈദ്യുതി നഷ്‌ടമാകുമെന്ന ടിക്കായത്തിന്‍റെ പ്രതികരണത്തിനെതിരെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്. അഭിഭാഷകൻ സുധീർ ഓജയാണ് കോടതിയിൽ പരാതി ഫയൽ ചെയ്‌തത്. ഐപിസി സെഷൻ 504, 506, 153എ, 153ബി,160 എന്നിവ പ്രകാരമാണ് കേസെടുത്തത്.

രാജസ്ഥാനിലെ കർഷകരുടെ മഹാപഞ്ചായത്തിൽ വച്ചാണ് ടിക്കായത്ത് ഇത്തരത്തിൽ പ്രസ്‌താവന ഉന്നയിച്ചത്. ടിക്കായത്തിന്‍റെ ഈ പ്രസ്‌താവന ആശങ്കപ്പെടുത്തുന്നതാണെന്നും അതിനാലാണ് പരാതിപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. കേസിൽ കോടതി ഏപ്രിൽ എട്ടിന് വാദം കേൾക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.