ETV Bharat / bharat

മറാത്ത സംവരണം; റിപ്പോർട്ട്‌ സമർപ്പിക്കാൻ സമിതിയെ നിയമിച്ച്‌ സർക്കാർ - സമിതിയെ നിയമിച്ച്‌ സർക്കാർ

മെയ്‌ 31 ന് മുൻപ്‌ സമിതി റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ നിർദ്ദേശം.

Maratha quota judgement  Committee to study Maratha quota judgement  SC strikes down Maratha reservation  മറാത്ത സംവരണം  റിപ്പോർട്ട്‌  സമിതിയെ നിയമിച്ച്‌ സർക്കാർ  ജസ്റ്റിസ് ദിലീപ് ഭോസ്‌ലെ
മറാത്ത സംവരണം;റിപ്പോർട്ട്‌ സമർപ്പിക്കാൻ സമിതിയെ നിയമിച്ച്‌ സർക്കാർ
author img

By

Published : May 12, 2021, 9:32 AM IST

മുംബൈ: മറാത്ത സംവരണം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ്‌ പഠിക്കുന്നതിനായി അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ദിലീപ് ഭോസ്‌ലെയുടെ നേതൃത്വത്തിലുള്ള സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. മുൻ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ഡാരിയസ് ഖമ്പത, മുതിർന്ന അഭിഭാഷകൻ റാഫിക് ദാദ തുടങ്ങിയവർ അംഗങ്ങളായ എട്ടംഗ സമിതിക്കാണ്‌ റിപ്പോർട്ട്‌ നൽകാൻ നിർദ്ദേശം നൽകിയതെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി അശോക്‌ ചവാൻ അറിയിച്ചു. മെയ്‌ 31 ന് മുൻപ്‌ സമിതി റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ നിർദേശം.

50 ശതമാനത്തിലധികം സംവരണം നല്‍കേണ്ട അസാധാരണ സാഹചര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം റദ്ദാക്കിയത്. സംവരണം അമ്പത് ശതമാനത്തില്‍ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

കൂടുതൽ വായനക്ക്‌:മറാത്ത സംവരണം; കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി മഹാരാഷ്ട്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.