ന്യൂഡല്‍ഹി: പൊതുമേഖല എണ്ണ കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 198 രൂപയാണ് കുറച്ചത്. ഇന്ന് (1.07.2022) മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. വില കുറഞ്ഞതോടെ ഈ സിലണ്ടറുകളുടെ രാജ്യ തലസ്ഥാനത്തെ (ഡല്‍ഹി) വില 2021 രൂപയായി.
വില കുറച്ചത് ഹോട്ടലുകള്‍ക്ക് ആശ്വാസമാകും. ഈ വര്‍ഷം മെയ് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലണ്ടറിന് 102.50 രൂപ കുറച്ചിരുന്നു. ഏപ്രിലിലും മാര്‍ച്ചിലും ഇതെ സിലണ്ടറുകള്‍ക്ക് യഥാക്രമം 250 രൂപയും 105 രൂപയും വര്‍ധിപ്പിച്ചിരുന്നു. എല്‍പിജി സിലണ്ടറുകളുടെ വില എല്ലാമാസവും പുനരവലോകനത്തിന് വിധേയമാക്കാറുണ്ട്.