ETV Bharat / bharat

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ; വീര്‍ ദാസിന്‍റെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി - ബെംഗളൂരു പുതിയ വാര്‍ത്തകള്‍

ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇന്ത്യയെ മോശമായി ചിത്രീകരിച്ചെന്നുമുള്ള ഹിന്ദു ജനജാഗൃതി സമിതിയുടെ പരാതിയെ തുടര്‍ന്ന് ഹാസ്യനടന്‍ വീര്‍ ദാസിന്‍റെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി

Comedian Vir Das  Bengaluru news updates  latest news updates  latest news in Bengaluru  ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം  വീര്‍ ദാസിന്‍റെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി  വീര്‍ ദാസിന്‍റെ ഷോ  ഹിന്ദു ജനജാഗൃതി സമിതി  ബെംഗളൂരു വാര്‍ത്തകള്‍  ബെംഗളൂരു പുതിയ വാര്‍ത്തകള്‍  മുംബൈ പൊലീസ്
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; വീര്‍ ദാസിന്‍റെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി
author img

By

Published : Nov 10, 2022, 10:04 PM IST

ബെംഗളൂരു : ഹിന്ദു ജനജാഗൃതി സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊമേഡിയന്‍ വീര്‍ ദാസിന്‍റെ ബെംഗളൂരുവിലെ പരിപാടി റദ്ദാക്കി. ഹിന്ദു മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് വീര്‍ ദാസിന്‍റെ പരിപാടികളെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് വീര്‍ ദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ.

'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ ഞങ്ങള്‍ ബെംഗളൂരുവിലെ ഷോ മാറ്റിവയ്‌ക്കുകയാണ്. പരിപാടിയുടെ പുതിയ തിയ്യതിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും. അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു'. വീര്‍ ദാസിന്‍റെ പരിപാടിക്കെതിരെ ഹിന്ദു ജനജാഗൃതി സമിതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.നേരത്തേ യുഎസിലെ വീര്‍ ദാസിന്‍റെ 'ടൂ ​​ഇന്ത്യാസ്' എന്ന പരിപാടിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം വാഷിങ്‌ടണിലെ ജോണ്‍ എഫ് കെന്നഡി സെന്‍ററില്‍ അവതരിപ്പിച്ച പരിപാടിയുടെ ചില ഭാഗങ്ങള്‍ 'ഐ കം ഫ്രം ടൂ ഇന്ത്യാസ്' എന്ന തലക്കെട്ടില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വീര്‍ ദാസ് യൂട്യൂബില്‍ പങ്കുവച്ചിരുന്നു. അതിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണുണ്ടായത്. നിരവധി വിവാദ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയ്ക്ക് രണ്ട് മുഖങ്ങളുണ്ടെന്ന് ആ വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തുണ്ടായ കൊവിഡ് സാഹചര്യങ്ങളോടുള്ള പോരാട്ടം, ഹാസ്യ നടന്മാരെ അടിച്ചമര്‍ത്തല്‍, കര്‍ഷക മാര്‍ച്ച്, കൂട്ടബലാത്സംഗങ്ങള്‍ എന്നിവയെ കുറിച്ചാണ് വീഡിയോയില്‍ അദ്ദേഹം പ്രതിപാദിച്ചത്. പകല്‍ സമയത്ത് സ്‌ത്രീകളെ ആരാധിച്ച് രാത്രി അവരെ ബലാത്സംഗം ചെയ്യുന്ന ഇന്ത്യയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീര്‍ ദാസ് യൂട്യൂബില്‍ പങ്കുവച്ച ഈ വീഡിയോയിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് മാറ്റങ്ങള്‍ വരുത്തി ആളുകള്‍ പ്രതിഷേധം കനപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ ഇതിനെതിരെ 42കാരനായ വീര്‍ ദാസ് ട്വിറ്ററില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്‌തു. എഡിറ്റ് ചെയ്യപ്പെട്ട എന്‍റെ വീഡിയോ കണ്ട് നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. അത്തരം വീഡിയോയില്‍ സ്വയം വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഞാന്‍ എന്‍റെ രാജ്യത്തെ കുറിച്ച് അഭിമാനിക്കുന്നുവെന്നും അത് ലോകത്തിന് മുന്നിലേക്ക് ഞാന്‍ ഉയര്‍ത്തി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനജാഗൃതി സമിതിയുടെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്‌ച വീര്‍ ദാസിനും മറ്റ് രണ്ട് പേര്‍ക്കും എതിരെ മുംബൈ പൊലീസ് കേസെടുത്തതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.