ന്യൂഡല്‍ഹി: ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്‌തവ (58) അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് ശ്രീവാസ്‌തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് മസ്‌തിഷ്‌ക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് നില ഗുരുതരമായി വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് മരണം.