ETV Bharat / bharat

Pak Independence Day status| പാകിസ്ഥാന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി; മുംബൈയിൽ 2 വിദ്യാർഥികൾ പിടിയിൽ

കൊളാബയിൽ നിന്നുള്ള കോളജ് വിദ്യാർഥികളാണ് പിടിയിലായത്

Pak Independence Day status on Instagram  College students arrested  Mumbai  Independence Day  സ്വാതന്ത്ര്യ ദിനം  പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനം  കൊളാബ  മുംബൈ വാർത്തകൾ  ഇൻസ്റ്റഗ്രാം സ്റ്റോറി  Instagram
ഇൻസ്റ്റഗ്രാം
author img

By

Published : Aug 16, 2023, 8:00 AM IST

Updated : Aug 16, 2023, 3:06 PM IST

മുംബൈ : സ്വാതന്ത്ര്യ ദിനത്തിൽ പാകിസ്ഥാന് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത രണ്ട് കോളജ് വിദ്യാർഥികൾ പിടിയിൽ. കൊളാബയിൽ നിന്നുള്ള വിദ്യാർഥികളാണ് മുംബൈ പൊലീസിന്‍റെ പിടിയിലായത്. വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താക്കീത് നൽകി വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

കൊളാബയിൽ നിന്നുള്ള ഒരു വ്യവസായിയാണ് തിങ്കളാഴ്‌ച കൊളാബ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾക്കെതിരെ പരാതി നൽകിയത്. പ്രദേശത്തുള്ള ചില വിദ്യാർഥികൾ പാകിസ്ഥാന്‍റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഉപയോഗിച്ചെന്നും ഇത് വർഗീയ സംഘർഷത്തിന് ഇടയാക്കുമെന്നുമായിരുന്നു പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ കൊളാബ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തിങ്കളാഴ്‌ച രാത്രിയോടെ തന്നെ ഇവരെ കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സിആർപിസി 151(3) പ്രകാരം ഇവരെ തടങ്കലിലാക്കി.

ഇവരുടെ മൊബൈൽ ഫോണ്‍ പരിശോധനച്ചതില്‍ നിന്ന് യുവാക്കൾ പാകിസ്ഥാൻ സ്വാതന്ത്ര്യദിനം ഇൻസ്റ്റാഗ്രാമിൽ അവരുടെ സ്റ്റോറി സ്റ്റാറ്റസായി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ക്രമസമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ ഇത് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. 'അവരുടെ പെരുമാറ്റം, സംസാര രീതി, എന്നിവയിൽ നിന്ന്, ഓഗസ്റ്റ് 15 ന് രാജ്യത്തെ ക്രമസമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തതെന്ന് തോന്നുന്നു' -ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ഡൽഹിയിൽ കനത്ത സുരക്ഷ : കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഡൽഹിയിലെ പ്രദേശങ്ങളിലെ ചുവരുകളിൽ ദേശവിരുദ്ധവും ഖാലിസ്ഥാനുമായി ബന്ധപ്പെട്ടതുമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ചെങ്കോട്ടയിലും പരിസരത്തും പതിനായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനും വിവിഐപി നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി കോട്ടയിലും പരിസരത്തും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നൂതന സാങ്കേതിക വിദ്യകളുള്ള ആയിരത്തോളം കാമറകളും സ്ഥാപിച്ചുണ്ടായിരുന്നു.

എഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ (Facial Recognition) കാമറകളായിരുന്നു സ്ഥാപിച്ചിരുന്നത്. സുരക്ഷയ്ക്കായി ആന്‍റി-ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിച്ചിരുന്നു. ഡൽഹിയിലെ സുരക്ഷ ക്രമീകരണങ്ങൾ ഇന്ന് കൂടെ തുടരും.

Last Updated : Aug 16, 2023, 3:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.