ETV Bharat / bharat

റഷ്യക്കെതിരെ പോരാടാൻ ഇന്ത്യൻ പൗരനും ; കോയമ്പത്തൂർ സ്വദേശി സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് എന്ന 21കാരനാണ് യുക്രൈന്‍റെ നാഷണൽ ജോർജിയൻ ലെജിയനിൽ (NGL) ചേർന്നത്

Coimbatore youth joins Ukrainians in fight against Russian invasion  Sai Nikesh Ravichandran joins Ukraine National Georgion Legion  Indians fighting for Ukraine  കോയമ്പത്തൂർ സ്വദേശി സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ  യുക്രൈൻ നാഷണൽ ജോർജിയൻ ലെജിയൻ  National Georgion Legion NGL Ukraine  ഇന്ത്യൻ പൗരൻ സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ  റഷ്യക്കെതിരെ പോരാടാൻ ഇന്ത്യൻ പൗരൻ  യുക്രൈൻ റഷ്യ യുദ്ധം  ukraine russia war
റഷ്യക്കെതിരെ പോരാടാൻ ഇന്ത്യൻ പൗരനും; കോയമ്പത്തൂർ സ്വദേശി സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ
author img

By

Published : Mar 8, 2022, 2:52 PM IST

കോയമ്പത്തൂർ (തമിഴ്‌നാട്) : റഷ്യൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനോടൊപ്പം പോരാടാൻ ഇന്ത്യൻ പൗരനും. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് എന്ന 21കാരനാണ് യുക്രൈന്‍റെ നാഷണൽ ജോർജിയൻ ലെജിയനിൽ (NGL) ചേർന്നത്.

കോയമ്പത്തൂർ തുടിയലൂർ സ്വദേശിയായ സായ് നികേഷ്, ഖാർകിവിലെ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിങ് നാലാം വർഷ വിദ്യാർഥിയാണ്. 2018 മുതൽ യുക്രൈനിൽ പഠിക്കുന്ന നികേഷ് ഫെബ്രുവരി 18 മുതൽ എൻജിഎല്ലിൽ യുദ്ധപരിശീലനം നേടിയതായി തുടിയലൂർ പൊലീസ് സമർപ്പിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച ഇന്‍റലിജൻസ് റിപ്പോർട്ട് ഇടിവി ഭാരതിന് ലഭിച്ചു.

കുട്ടിക്കാലം മുതൽ പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഉയരക്കുറവ് കാരണം അതിന് കഴിഞ്ഞിരുന്നില്ലെന്നാണ് നികേഷിന്‍റെ ബന്ധുക്കൾ പറയുന്നത്. രണ്ട് ദിവസം മുമ്പും മാതാപിതാക്കൾ നികേഷുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിൽ സംഘർഷം രൂക്ഷമായതിനെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ നാട്ടിലേക്ക് മടങ്ങാൻ കുടുംബം നികേഷിനെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ വിസമ്മതിച്ച നികേഷ് റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രൈൻ സൈനികരോടൊപ്പം തുടരാൻ തീരുമാനിച്ചു.

ALSO READ:നിരവധി കേസുകളിലെ പ്രതി, മുംബൈ ഗാങ്‌സ്റ്റർ ഭക്കാന അറസ്റ്റിൽ

ആറ് മാസത്തെ അവധിക്കായി നാട്ടിലെത്തിയ നികേഷ് 2021 ഫെബ്രുവരി മുതൽ ഓഗസ്‌റ്റ് വരെ ഇന്ത്യയിലുണ്ടായിരുന്നു. അച്ഛൻ രവിചന്ദ്രൻ കോയമ്പത്തൂരിൽ ഫർണിച്ചർ കട നടത്തുകയാണ്. അമ്മ ജാൻസി ലക്ഷ്‌മി വീട്ടമ്മയാണ്. സായ് നികേഷിന് സായ് രോഹിത് എന്ന ഇളയ സഹോദരനുമുണ്ട്.

അതേസമയം വിദേശികളെ തങ്ങളുടെ സേനയിൽ ചേർക്കുന്നതായി തിങ്കളാഴ്‌ച യുക്രൈൻ കരസേന പ്രഖ്യാപിച്ചിരുന്നു. ഇതിനകം സേനയിൽ ചേർന്ന ഏതാനും വിദേശ പൗരർ കീവിന് പുറത്ത് യുദ്ധം ചെയ്‌തുവരികയാണ്. 52 രാജ്യങ്ങളിൽ നിന്നുള്ള 20,000ത്തിലധികം പൗരർ യുക്രൈനോടൊപ്പം നിന്ന് യുദ്ധം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതിനായി പുതുതായി രൂപം നൽകിയ അന്താരാഷ്ട്ര സൈന്യത്തെ ഇവര്‍ സേവിക്കുമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.