ഭുവനേശ്വര്‍: ഒഡീഷയിൽ ആദ്യമായി കൊക്കെയ്‌നുമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് ക്രൈംബ്രാഞ്ചിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്‌ച ഭുവനേശ്വറിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ഇവരിൽ നിന്ന് 12.12 ലക്ഷം രൂപ വിലമതിക്കുന്ന 202 ഗ്രാം കൊക്കെയ്‌നാണ് കണ്ടെടുത്തത്. രാജസ്ഥാനിലെ ചുരു, ജുൻജുനു ജില്ലകളിൽ നിന്നുള്ള ഇരുവരും ഭുവനേശ്വറിലെ ആഡംബര മേഖലകളിൽ കൊക്കെയ്ൻ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Also read: ലഹരി ഒളിപ്പിച്ചത് തന്ത്രപരമായി ; 12 കോടിയുടെ ഹെറോയിനുമായി ദമ്പതികൾ പിടിയിൽ