ETV Bharat / bharat

തലയ്‌ക്ക് മുകളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ ; ഒടുക്കം ഉപദ്രവിക്കാതെ ശാന്തനായി മടക്കം - മല്ലാബാദ്

കര്‍ണാടകയിലെ കല്‍ബുറഗിയില്‍ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ തലയ്‌ക്ക് മുകളില്‍ വന്നിരുന്ന മൂര്‍ഖന്‍ പാമ്പ് ഉപദ്രവിക്കാതെ മടങ്ങിപ്പോയി, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Cobra  Cobra sitting on sleeping Woman  Viral video news  Cobra sitting head raised  returned without harm  മൂര്‍ഖന്‍  പത്തിവിടര്‍ത്തി മൂര്‍ഖന്‍  ഉപദ്രവിക്കാതെ ശാന്തനായി മടക്കം  കര്‍ണാടക  കല്‍ബുറഗി  ഉറങ്ങിക്കിടന്ന സ്‌ത്രീ  മൂര്‍ഖന്‍ പാമ്പ്  ഉപദ്രവിക്കാതെ മടങ്ങിപ്പോയി  സമൂഹ മാധ്യമങ്ങളില്‍ വൈറല്‍  ശുദ്രജീവികള്‍  ഭാഗമ്മ  അഫസൽപൂർ  മല്ലാബാദ്  ശ്രീശൈല മല്ലികാർജുന
തലക്ക് മുകളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഒടുക്കം ഉപദ്രവിക്കാതെ ശാന്തനായി മടക്കം
author img

By

Published : Aug 27, 2022, 6:20 PM IST

കല്‍ബുറഗി (കര്‍ണാടക): ശുദ്രജീവികള്‍ അപകടകാരികളാണെന്നാണ് പറയാറ്. എന്നാല്‍ ഭാഗമ്മ ബഡദാല എന്ന സ്‌ത്രീയെ സംബന്ധിച്ച് സര്‍പ്പം കരുണയുള്ളതാണ്. തലയ്‌ക്ക് മുകളില്‍ വന്നിരുന്ന് ഉപദ്രവിക്കാതെ കടന്നുപോയ മൂര്‍ഖന്‍റെ അനുഭവമാണ് അവരെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചതും.

തലക്ക് മുകളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഒടുക്കം ഉപദ്രവിക്കാതെ ശാന്തനായി മടക്കം

കല്‍ബുറഗി ജില്ലയിലുള്ള അഫസൽപൂർ താലൂക്കിലെ മല്ലാബാദ് ഗ്രാമത്തിലാണ് വിചിത്രവും അത്ഭുതകരവുമായ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുന്ന ഭാഗമ്മയുടെ മേലെ ഒരു മൂർഖൻ വന്നിരിക്കുന്നു. ഉറക്കംവിട്ട് ഉണര്‍ന്ന ഭാഗമ്മ ഭയന്ന് ദൈവനാമം ഉരുവിടുന്നു. അത്ഭുതമെന്നു പറയട്ടെ, അവരെ ഒന്നും ചെയ്യാതെ മൂർഖൻ പാമ്പ് തനിയെ ഇറങ്ങിപ്പോകുന്നു. ഈ ദൃശ്യങ്ങളെല്ലാം തന്നെ ഒരു പ്രദേശവാസി തന്‍റെ മൊബൈൽ ക്യാമറയിൽ പകർത്തി. നിലവില്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

രക്ഷിച്ചത് 'ശ്രീശൈല മല്ലികാർജുന' മന്ത്രം: വിഷപ്പാമ്പിനെ കണ്ടാൽ തന്നെ ഭയന്നോടുന്നത് മനുഷ്യസഹജമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആറടി നീളമുള്ള മൂർഖൻ ഒരു സ്‌ത്രീക്ക് മുകളിൽ തലയുയർത്തി നിന്നാല്‍ അവരുടെ മാനസികാവസ്ഥ സങ്കൽപ്പിക്കുന്നത് പോലും ഭയപ്പെടുത്തിയേക്കാം. എന്നാല്‍ ഈ ഘട്ടത്തിലൂടെ കടന്നുപോയ ഭാഗമ്മ ബഡദാല ഭയം മറച്ചുവച്ച് ദൈവനാമം ഉരുവിടുകയാണുണ്ടായത്. ശ്രീശൈല മല്ലികാർജുന മന്ത്രങ്ങള്‍ ഉരുവിട്ടതാണ് തന്നെ തുണച്ചതെന്നാണ് ഭാഗമ്മ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.