ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് അറബിക്കടലിൽ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമീപം തീപിടിച്ച് മുങ്ങുകയായിരുന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് തുണയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. എഞ്ചിനിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് തീപിടിച്ച ബോട്ടിലെ ഏഴ് മത്സ്യത്തൊഴിലാളികളെ പട്രോളിങ്ങിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി.
കലാഷ് രാജ് എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ആരുഷ് കപ്പൽ സമീപത്തെ മറ്റ് ബോട്ടുകളുമായി ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിയത്.
പെട്ടന്നുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ബോട്ട് മുങ്ങാൻ തുടങ്ങിയതെന്ന് കോസ്റ്റ് ഗാർഡ് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു. രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികൾക്ക് കപ്പലിൽ പ്രഥമ ശുശ്രൂഷ നൽകിയതായും പ്രസ്‌താവനയിൽ പറയുന്നു.
രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സമീപത്തുണ്ടായിരുന്നു മറ്റൊരു മത്സ്യബന്ധന ബോട്ടിലേക്ക് മാറ്റിയെന്നും ബോട്ട് തിങ്കളാഴ്ചയോടെ ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
Also Read: പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചതായി പരാതി