ETV Bharat / bharat

രജനീകാന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ - രജിനി

രജനിയുടെ അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി

Cm Stalin visits kaveri hospital and enquired about Rajini's healh  cm stalin visits kaveri hospital and enquired about rajinikanths healh  രജിനീകാന്തിനെ കാണാൻ മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രിയിലെത്തി  നടൻ രജിനീകാന്തിനെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശിച്ചു  എംകെ സ്റ്റാലിൻ  cm stalin  mk stalin  stalin  stalin visits rajinikanth  രജിനീകാന്ത്  രജിനികാന്ത്  rajini  രജിനി  അണ്ണാത്തെ
രജിനീകാന്തിനെ കാണാൻ മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രിയിലെത്തി
author img

By

Published : Oct 31, 2021, 5:22 PM IST

ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനീകാന്തിനെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശിച്ചു. ഞായറാഴ്‌ച രാവിലെ താരത്തെ കാണാനെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഒക്‌ടോബർ 28ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രജനിയെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതിനായി രക്തക്കുഴലിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് താരം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ALSO READ:'108 നാളീകേരവും മൺ സോറും'; തലൈവന് വേണ്ടി പ്രത്യേക വഴിപാട് നടത്തി ആരാധകർ

ശിവ സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാറിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘അണ്ണാത്തെ’ നവംബർ നാലിന് ദീപാവലി റിലീസ് ആയെത്തും നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയെത്തുന്ന സിനിമയെ വരവേൽക്കാൻ ആരാധകരും ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.