ETV Bharat / bharat

ജനസാഗരമായി രേവന്ത് റെഡ്ഡിയുടെ ആദ്യ പ്രജ ദര്‍ബാര്‍; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉറപ്പെന്ന് മുഖ്യമന്ത്രി

First Praja Darbar In Telangana: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രജ ദര്‍ബാറില്‍ പങ്കെടുത്ത് ജനങ്ങള്‍. പരിപാടി സംഘടിപ്പിച്ചത് ജ്യോതിറാവു ഫൂലെ പ്രജ ഭവനില്‍. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന്യം നല്‍കി മുഖ്യമന്ത്രി.

Praja Darbar  Praja Darbar Telangana  Telangana CM Revanth Reddy  Telangana CM Hears Public Grievances  CM Revanth Reddy Held First Praja Darbar  രേവന്ത് റെഡ്ഡിയുടെ ആദ്യ പ്രജാ ദര്‍ബാര്‍  സീതക്ക  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  മുഖ്യമന്ത്രി  പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി  ഡിജിപി രവി ഗുപ്‌ത  സിഎംഒ  രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ  Telangana Chief Minister A Revanth Reddy
Telangana CM Hears Public Grievances
author img

By ETV Bharat Kerala Team

Published : Dec 8, 2023, 6:25 PM IST

ഹൈദരാബാദ് : തെലങ്കാനയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ക്യാമ്പ് ഓഫിസിലും ഔദ്യോഗിക വസതിയിലും ജനസമ്പര്‍ക്ക പരിപാടിയുമായി (Praja Darbar) രേവന്ത് റെഡ്ഡി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി അവ പരിഹരിക്കുമെന്നും ഉറപ്പു നല്‍കി. മുഖ്യമന്ത്രിയെ നേരില്‍ കാണാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനുമായി ജ്യോതിറാവു ഫൂലെ പ്രജ ഭവനില്‍ ജനങ്ങള്‍ തടിച്ചുകൂടി.

ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് മുഖ്യമന്ത്രി ഏറെ പ്രധാന്യം നല്‍കുന്നത്. ഇത്തരക്കാരില്‍ നിന്നും നിരവധി നിവേദനങ്ങളാണ് മുഖ്യമന്ത്രി കൈപ്പറ്റിയതെന്നും വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആയിര കണക്കിനാളുകളാണ് മുഖ്യമന്ത്രിയെ കാണാന്‍ സ്ഥലത്തെത്തിയത് (Telangana CM Revanth Reddy).

സംസ്ഥാനത്തെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പം മന്ത്രിമാരായ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, ദനാസാരി അനസൂയ (സീതക്ക) എന്നിവരും പ്രജ ദര്‍ബാറില്‍ പങ്കെടുത്തു. പരിപാടിക്ക് പിന്നാലെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സെക്രട്ടേറിയറ്റിലേക്ക് പോയി. തുടര്‍ന്ന് ജനങ്ങളില്‍ നിന്നും മന്ത്രി അനസൂയ പരാതികള്‍ സ്വീകരിക്കുകയും ചെയ്‌തു (Danasari Anasuya).

സംസ്ഥാനത്തെ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ പ്രജ ദര്‍ബാര്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിഎംഒ സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ശേഷാദ്രി, ഡിജിപി രവി ഗുപ്‌ത, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ അടങ്ങിയ സംഘം പ്രജ ദര്‍ബാര്‍ ഏകോപിക്കും. ജനങ്ങള്‍ക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 15 ഡെസ്‌കുകൾ തുറന്നിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു (Praja Darbar).

പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രജ ദര്‍ബാറില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 320 സീറ്റുകളാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മാത്രമല്ല പരാതി നല്‍കാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ക്യൂ ലൈനുകള്‍ക്ക് മുകളില്‍ മേല്‍ക്കൂരയും സ്ഥാപിച്ചിട്ടുണ്ട് (Telangana Chief Minister A Revanth Reddy).

കൂടാതെ ഹാളിലും പ്രവേശന കവാടത്തിലുമെല്ലാം കുടിവെള്ളം അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രജ ദര്‍ബാറിന്‍റെ ആദ്യ ദിനമായ ഇന്ന് പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഹൈദരാബാദ് മാത്രമല്ല മറിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെല്ലാം ജനങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ സ്ഥലത്തെത്തിയിരുന്നു.

ബാരിക്കേഡ് നീക്കലെന്ന ആദ്യ വാഗ്‌ദാനം സഫലമാക്കി : തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫിസിനും ഔദ്യോഗിക വസതിക്കും ചുറ്റുമുള്ള ബാരിക്കേഡുകളും ഇരുമ്പ് വേലികളും പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. രേവന്ത് റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ 10 വര്‍ഷമായി മുന്‍ മുഖ്യമന്ത്രി കെസിആര്‍ ഭരണകാലത്താണ് ഹൈദരാബാദിലെ പ്രഗതി ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കപ്പെട്ടത്.

ജനങ്ങളുടെ സുഗമമായ കാല്‍ നട യാത്രയ്‌ക്ക് പോലും ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നതാണ് ഈ ബാരിക്കേഡുകള്‍. ജനങ്ങള്‍ക്കും സര്‍ക്കാരിനും ഇടയിലുള്ള തടസങ്ങള്‍ നീക്കുന്നതിന്‍റെ ആദ്യപടിയായാണ് ബാരിക്കേഡുകള്‍ നീക്കിയുള്ള നടപടിയെന്ന് കോണ്‍ഗ്രസ് പറയുന്നു. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫിസും ഔദ്യോഗിക വസതിയും ഇനി മുതൽ എല്ലാവർക്കും ലഭ്യമാകുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

Also read: കാണാൻ ഒരു ലക്ഷം പേരെത്തും, സത്യപ്രതിജ്ഞ കളറാക്കാൻ രേവന്തും സംഘവും...തെലങ്കാനയ്ക്ക് ഇന്ന് മുതല്‍ പുതിയ മുഖം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.