ജയ്‌പൂർ: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജസ്ഥാനിലെ ജയിൽ സംവിധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയിലുകളിൽ ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നത് സർക്കാരിന്‍റെ ആവശ്യമാണ്.
ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരെ അവരുടെ ഉപജീവന മാർഗം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു. ഇതിലൂടെ തടവുകാരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും ജയിലുകളിലെ തടവുകാർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നത് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജയിൽ വകുപ്പ് നിർമ്മിച്ച ഫീച്ചർ ഫിലിം “റോഡ് ടു റീഫോം” വെർച്വലായി വ്യാഴാഴ്‌ച പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിലെ വിവിധ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.