ETV Bharat / bharat

Manipur Violence | 'എല്ലാം ആസൂത്രിതം', മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ അന്താരാഷ്‌ട്ര ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ് - ബിരേന്‍ സിങ്

മണിപ്പൂര്‍ കലാപത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്

Manipur Violence  Biren Singh  CM Biren Singh  Manipur CM Biren Singh  CM Biren Singh about Manipur Violence  മണിപ്പൂര്‍  മണിപ്പൂര്‍ കലാപം  ബിരേന്‍ സിങ്  മണിപ്പൂര്‍ മുഖ്യമന്ത്രി
Manipur Violence
author img

By

Published : Jul 2, 2023, 12:44 PM IST

Updated : Jul 2, 2023, 1:18 PM IST

ഇംഫാല്‍ : മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളുടെ പങ്കുണ്ടാകാമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കാര്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നതെന്നുമാണ് തന്‍റെ സംശയമെന്നും അദ്ദേഹം പറഞ്ഞു.

'മ്യാന്‍മറുമായി മണിപ്പൂര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സംസ്ഥാനത്തിന് അടുത്താണ്. അതിര്‍ത്തിയില്‍ 398 കിലോമീറ്ററോളം പ്രദേശം പ്രത്യേകമായി കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലയാണ്.

അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇത്രയും വിശാലമായ മേഖലയില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ അവര്‍ക്കും സാധിക്കില്ല. ഇതെല്ലാം കൊണ്ടുതന്നെ മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ കഴിയില്ല' - ബിരേന്‍ സിങ് പറഞ്ഞു.

'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കുക്കി സഹോദരന്‍മാരോടും സഹോദരിമാരോടും ആശയവിനിമയം നടത്തി. പഴയകാര്യങ്ങള്‍ മറന്ന് പഴയപോലെ ജീവിക്കാമെന്ന് ടെലിഫോണ്‍ സംഭാഷണത്തിനിടെ അവരോട് പറഞ്ഞിരുന്നു.

മ്യാന്‍മാറില്‍ അരങ്ങേറിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്ത് നിന്ന് വരുന്ന ആളുകളെ സ്‌ക്രീൻ ചെയ്യാനും സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ അവരെ തിരിച്ചയക്കാനും മാത്രമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ എല്ലാ ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണമെന്നും ബിരേന്‍ സിങ് ആവശ്യപ്പെട്ടു.

Also Read : Manipur violence | 'മണിപ്പൂരിന് സമാധാനം വേണം, അതിനായി കഴിയുന്നതെല്ലാം ചെയ്യും' ; ഗവര്‍ണറെ കണ്ട ശേഷം രാഹുല്‍ ഗാന്ധി

'മണിപ്പൂര്‍ ഒരു ചെറിയ സംസ്ഥാനമാണ്. പക്ഷേ ഇവിടെ 34 ഗോത്രങ്ങളാണ് ഉള്ളത്. നാമെല്ലാം ഒന്നാണ്. 34 ഗോത്രത്തില്‍ ഉള്ളവരും ഇവിടെ ഒരുമിച്ച് വേണം ജീവിക്കാന്‍. പുറത്ത് നിന്നും ആളുകള്‍ ഇവിടെ വന്ന് താമസിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ഇല്ലെന്ന് നമ്മള്‍ തന്നെയാണ് ഉറപ്പുവരുത്തേണ്ടത്.

മുഖ്യമന്ത്രി എന്ന നിലയില്‍ മണിപ്പൂരിനെ തകര്‍ക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. ഇവിടെ പ്രത്യേക ഭരണാധികാരം ഉണ്ടാകില്ലെന്നും ഞാന്‍ ഉറപ്പ് പറയുന്നു. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താനായി എന്ത് ത്യാഗവും സഹിക്കാനും ഞാന്‍ ഒരുക്കമാണ്' - ബിരേന്‍ സിങ് അഭിപ്രായപ്പെട്ടു.

മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാന്‍ കഴിഞ്ഞദിവസം ബിരേന്‍ സിങ് പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആയിരക്കണക്കിന് അനുയായികള്‍ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് രാജിക്കത്ത് വലിച്ചുകീറിയ ഇവര്‍ മുഖ്യമന്ത്രി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

More Read : Manipur Violence| മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാനില്ലെന്ന് ബിരേൻ സിങ്; മനംമാറ്റം അനുയായികൾ രാജിക്കത്ത് വലിച്ചുകീറിയതോടെ

ആയിരക്കണക്കിന് അനുയായികള്‍ പ്രകടനമായാണ് അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലെത്തിയത്. പിന്നാലെ ഇവര്‍ രാജിക്കത്തുമായി ഗവര്‍ണറെ കാണാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. ഇതിനിടെയാണ് മന്ത്രിസ്ഥാനം ഒഴിയില്ലെന്ന ഉറപ്പ് ബിരേന്‍ സിങ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

Last Updated : Jul 2, 2023, 1:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.