ETV Bharat / bharat

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു ; പ്രതിഷേധം - ലഖിംപൂർ ഖേരി

കർഷകർ ഉൾപ്പടെ എട്ട് പേർക്ക് ജീവൻ നഷ്‌ടപ്പെട്ട ലഖിംപൂർ ഖേരി സന്ദർശിക്കുമെന്ന് ബാഗേൽ അറിയിച്ചിരുന്നു

CM Baghel claims he is not being allowed to leave Lucknow airport  ഭൂപേഷ് ബാഗേൽ  പ്രിയങ്ക ഗാന്ധി  ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി  Chhattisgarh Chief Minister  Bhupesh Baghel  Lucknow airport  Samyukta Kisan Morcha  ലഖിംപൂർ ഖേരി  Lakhimpur Kheri
ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ അനുവദിക്കുന്നില്ലെന്ന് ഭൂപേഷ് ബാഗേൽ
author img

By

Published : Oct 5, 2021, 4:17 PM IST

ന്യൂഡൽഹി : ഉത്തർപ്രദേശിൽ തടങ്കലിൽ കഴിയുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞ് അധികൃതര്‍. ഇതേ തുടര്‍ന്ന് ബാഗേല്‍ വിമാനത്തവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

യാതൊരു ഉത്തരവുമില്ലാതെയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുന്നതിൽ നിന്ന് തന്നെ വിലക്കിയിരിക്കുന്നതെന്ന് ഭൂപേഷ് ബാഗേൽ ട്വീറ്റ് ചെയ്‌തു. പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ട ലംഖിംപുര്‍ ഖേരി സന്ദര്‍ശിക്കുമെന്ന് ബാഗേൽ നേരത്തെ അറിയിച്ചിരുന്നു.

ഇതേ തുടർന്ന് ഭൂപേഷ് ബാഗേലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്‌ജീന്ദർ എസ്.രണ്‍ധാവയെയും പുറത്തുകടക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ ലഖ്‌നൗ വിമാനത്താവള അധികൃതരോട് നിര്‍ദേശിക്കുകയായിരുന്നു.

ഹെലിപ്പാഡിലെ പ്രതിഷേധത്തിൽ നിന്ന് കർഷകർ പിരിഞ്ഞുപോകുന്നതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര തേനി കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തേ ആരോപിച്ചിരുന്നു.

Also Read: പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ ; സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസ്

എന്നാൽ സംയുക്ത കിസാൻ മോർച്ചയുടെ ആരോപണങ്ങൾ തള്ളിയ അജയ് മിശ്ര തന്‍റെ മകൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് വിശദീകരിച്ചത്. ചില അക്രമി സംഘങ്ങളാണ് പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കല്ലെറിയുകയും അതിക്രമം നടത്തുകയും ചെയ്‌തതെന്നുമാണ് വിശദീകരണം.

അതേസമയം ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട നാല് കർഷകരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നൽകുമെന്നും ഉത്തർപ്രദേശ് പൊലീസ് അഡീഷണൽ ഡയറക്‌ടർ പ്രശാന്ത് കുമാർ അറിയിച്ചിട്ടുണ്ട്.

കർഷകരുടെ പരാതികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജി സംഭവം അന്വേഷിക്കും. പ്രദേശത്ത് നിരോധനാഞജ്ഞ നിലവിലുള്ളതിനാൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവിനെയും ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.