ETV Bharat / bharat

കശ്‌മീരിൽ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം : 4,000 തീർഥാടകരെ ഒഴിപ്പിച്ചു

author img

By

Published : Jul 27, 2022, 7:52 AM IST

Updated : Jul 27, 2022, 10:30 AM IST

ചൊവ്വാഴ്‌ച ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായി ; ആളപായമില്ല

കശ്‌മീരിൽ അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനം  അമർനാഥ് തീർഥാടകരെ ഒഴിപ്പിച്ചു  cloudburst triggered flash floods near Amarnath cave in Pahalgam  cloudburst triggered flash floods near Amarnath cave Anantnag  Amarnath cave cloudburst  holy cave shrine cloudburst  അമർനാഥ് ഗുഹ ക്ഷേത്രം മേഘവിസ്‌ഫോടനം  Amarnath cave flood  അമർനാഥ് വെള്ളപ്പൊക്കം
കശ്‌മീരിൽ അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്‌ഫോടനം; 4,000 തീർഥാടകരെ ഒഴിപ്പിച്ചു

അനന്ത്‌നാഗ് (ജമ്മു കശ്‌മീർ) : തെക്കൻ കശ്‌മീരിൽ പഹൽഗാം മേഖലയിലെ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കം. ചൊവ്വാഴ്‌ച (ജൂലൈ 26) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെയ്‌ത കനത്ത മഴയെ തുടർന്നാണ് പ്രദേശത്ത് മേഘവിസ്‌ഫോടനമുണ്ടായത്. എസ്‌ഡിആർഎഫിന്‍റെയും സുരക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ മേഖലയിൽ നിന്ന് ഉടൻ തന്നെ 4,000 തീർഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അതേസമയം പഞ്ചതർണിക്കും അമർനാഥ് ഗുഹയ്ക്കും ഇടയില്‍ താൽക്കാലികമായി തീര്‍ഥാടനം നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. ഭക്തരെയെല്ലാം പഞ്ചതർണിയിലൊരുക്കിയിട്ടുള്ള ക്യാമ്പിലേക്ക് തിരിച്ചയച്ചു. മേഖലയിൽ മഴ ശക്തമാണെങ്കിലും ആളപായമോ പരിക്കുകളോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജൂലൈ ഒമ്പതിന് സമാന രീതിയിൽ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപത്തുണ്ടായ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചിരുന്നു.

Last Updated : Jul 27, 2022, 10:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.