ETV Bharat / bharat

Mamata Banerjee | അതിതീവ്ര മഴ : മമത ബാനർജി സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു, പൈലറ്റിന് അഭിനന്ദനം

ബാഗ്‌ഡോഗ്രയിലേക്ക് പോവുന്നതിനിടെയാണ് അതിതീവ്ര മഴ പെയ്‌തതും മമത സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്‌തതും

Etv Bharat
Etv Bharat
author img

By

Published : Jun 27, 2023, 4:15 PM IST

Updated : Jun 27, 2023, 5:49 PM IST

ജൽപായ്‌ഗുരി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്‌റ്റര്‍, അതിതീവ്ര മഴയെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്‌തു. പൈലറ്റിന്‍റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനർജി സുരക്ഷിതമായി നിലത്തിറങ്ങി. ജൽപായ്‌ഗുരിയിലെ സെവോക് ഗ്രൗണ്ടിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പോവുന്നതിനിടെ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം.

ശക്തമായ മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ജൽപായ്‌ഗുരിയിൽ നിന്ന് മടങ്ങുന്ന സമയം, കാര്‍മേഘം മൂടുകയും പിന്നാലെ, മഴയുടെ തീവ്രത സ്ഥിതി വഷളാക്കുകയുമായിരുന്നു. തുടര്‍ന്ന്, അപകടസാധ്യത മുന്നില്‍ക്കണ്ട പൈലറ്റ് പെട്ടെന്ന് ഹെലികോപ്റ്ററിന്‍റെ ഗതി മാറ്റാൻ തീരുമാനിച്ചു. ഡാർജിലിങ് കുന്നിൻപുറത്തേക്ക് മാത്രമായിരുന്നു വ്യക്തമായ കാഴ്‌ച കിട്ടിയിരുന്നത്. തുടര്‍ന്ന്, പൈലറ്റ് ആ ദിശയിലേക്ക് ഹെലികോപ്‌റ്റര്‍ തിരിക്കുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

'അടിയന്തര ലാൻഡിങ്ങിന്‍റെ കാരണം അന്വേഷിച്ചേക്കും': ഹെലികോപ്റ്റർ സുരക്ഷിതമായി സെവോക്ക് എയർ ബേസില്‍ ലാന്‍ഡ് ചെയ്‌തു. ശേഷം, സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ട് മുഖ്യമന്ത്രിയെ സുരക്ഷിതമായി കൊണ്ടുപോയി. പ്രതികൂല കാലാവസ്ഥയിലും പൈലറ്റിന്‍റെ വേഗത്തിലുള്ള ഇടപെടലും നൈപുണ്യവുമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടയാക്കിയത്. പൈലറ്റിന്‍റെ അടിയന്തരമായ ഇടപെടലിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്‌തു.

ALSO READ | മന്‍ കി ബാത്ത് വെറും 'ജൂട്ട് കി ബാത്ത്', ബിജെപി ജനങ്ങളെ കബളിപ്പിക്കുന്നു, പ്രതിപക്ഷം ഒന്നിക്കണമെന്നും മമത ബാനര്‍ജി

അതേസമയം, ഹെലികോപ്റ്ററില്‍ പരിശോധന നടത്താനും അടിയന്തര ലാൻഡിങ്ങിന്‍റെ കാരണം അന്വേഷിക്കാനും സര്‍ക്കാര്‍ ഇടപെട്ടേക്കും. വടക്കൻ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മുഖ്യമന്ത്രി മമത. ഇതിന്‍റെ ഭാഗമായി, തിങ്കളാഴ്‌ച കൂച്ച്‌ബെഹാറിൽ നിന്ന് പ്രചാരണം ആരംഭിച്ച് വടക്കൻ ബംഗാളിലെ മറ്റ് ജില്ലകളിലേക്ക് പോവാനായിരുന്നു പദ്ധതി.

'മമത ഇന്ന് കൊൽക്കത്തയിലേക്ക് മടങ്ങും': മമത ബാനർജി ജൽപായ്‌ഗുരി വിട്ടപ്പോൾ ദൂരക്കാഴ്‌ചയില്‍ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ, ഹെലികോപ്റ്റർ യാത്ര തുടങ്ങിയതോടെ കാലാവസ്ഥ മോശമാവുകയും ദൂരക്കാഴ്‌ച ഏതാണ്ട് പൂജ്യത്തിലേക്ക് താഴുകയും ചെയ്‌തു. ഇതോടെയാണ്, ഹെലികോപ്റ്റര്‍ അടിയന്തര ലാൻഡിങ് നടത്തിയത്. മമത ബാനർജി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കൊൽക്കത്തയിലേക്കുള്ള തന്‍റെ യാത്ര ആസൂത്രണം ചെയ്യുകയുമുണ്ടായി. അവിടെ നിന്ന് റോഡ് മാർഗം ബാഗ്‌ഡോഗ്രയിലേക്ക് പോവാനാണ് സാധ്യത. മുഖ്യമന്ത്രി ഇന്ന് തന്നെ ബാഗ്‌ഡോഗ്രയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുമെന്നുമാണ് പുറത്തുവരുന്ന സൂചന.

ALSO READ | 'വീട് തകര്‍ത്താല്‍ ധര്‍ണയിരിക്കും'; അമര്‍ത്യ സെന്‍-വിശ്വഭാരതി ഭൂമി ഇടപാടില്‍ ആഞ്ഞടിച്ച് മമത ബാനര്‍ജി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മമത എന്തിന് ? ; പാര്‍ട്ടി വിശദീകരണം : മുഖ്യമന്ത്രി മമത ബാനർജി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്നത് സംബന്ധിച്ചുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രംഗത്തെത്തിയിരുന്നു. ഇത് തീര്‍ത്തും പാർട്ടി തീരുമാനമാണ്, ബിജെപിയോട് പോരാടുന്നതുകൊണ്ടോ അവരെ പേടിച്ചിട്ടോ അല്ല ഇതെന്നും ടിഎംസി എംപി സൗഗത റോയ് ഇന്നലെ (ജൂണ്‍ 26) പറഞ്ഞു. 'മമത ബാനർജി പ്രതിബദ്ധതയുള്ള പാർട്ടി പ്രവർത്തകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ചില യോഗങ്ങളിൽ മമത പ്രസംഗിക്കണമെന്ന് പാർട്ടിക്ക് തോന്നി. അതിനാൽ അവർ പ്രചാരണം ആരംഭിച്ചു. ബംഗാളിലെ ബിജെപിയുടെ പ്രചാരണത്തിലുള്ള ആശങ്കകൊണ്ടൊന്നും അല്ല ഇത്' - ടിഎംസി എംപി സൗഗത റോയ് വ്യക്തമാക്കി.

Last Updated : Jun 27, 2023, 5:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.