ETV Bharat / bharat

കാലാവസ്ഥ വ്യതിയാനം കൊതുക് പരത്തുന്ന രോഗ വ്യാപനത്തിന് കാരണമോ?; തെളിവുകള്‍ നിരത്തി പഠനം

author img

By

Published : May 1, 2023, 9:55 PM IST

ആഗോളതലത്തില്‍ കാലാവസ്ഥ വ്യതിയാനം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൊതുക് പരത്തുന്ന രോഗവ്യാപനം വര്‍ധിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്

ഗവേഷണ റിപ്പോര്‍ട്ട്  കാലാവസ്ഥ വ്യതിയാനം കൊതുക് വ്യാപനത്തിന് കാരണം  കാലാവസ്ഥ വ്യതിയാനം  Expert warns heightened mosquito borne disease
പഠന റിപ്പോര്‍ട്ട്

കാലാവസ്ഥ വ്യതിയാനവും കൊതുകുകളുടെ വ്യാപനവും തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കാന്‍ വരട്ടെ. ചെറുതല്ലാത്ത ബന്ധവും ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കുന്നതുമാണ് കാര്യങ്ങളെന്നാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കൊതുക് പരത്തുന്ന രോഗസാധ്യത വർധിപ്പിക്കുമെന്ന് വിദഗ്‌ധര്‍ ഈ പഠനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.

കൊതുകുകളുടെ എണ്ണം കുറവുള്ള പ്രദേശങ്ങളിലടക്കം ഇവ കൂടുതലായി കാണപ്പെടുമെന്നാണ് വിദഗ്‌ധ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൂട് കൂടുന്നതും മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതും കൊതുകുകളുടെ പ്രജനനകാലം നീട്ടാൻ കാരണമാവും. ഇക്കാരണത്താലാണ് കൊതുക് കുറവുള്ള പ്രദേശങ്ങളിലെ ഇവയുടെ പെരുകലിന് കാരണമാവുക. കൊതുക് പരത്തുന്ന രോഗങ്ങൾ സബ് - സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ ഇതിനകം തന്നെ വ്യാപകമാണ്. യൂറോപ്പ് പോലുള്ള മേഖലകളിലും കൊതുകിന്‍റെ എണ്ണം പെരുകുന്നതിന് ഇടയാക്കുമെന്ന് റെക്കിറ്റ് ബെൻകിസറിലെ ഗ്ലോബൽ പെസ്റ്റ് കൺട്രോൾ ഇന്നൊവേഷൻ ആർ ആൻഡ് ഡി ഡയറകട്‌ര്‍ അവിജിത്ത് ദാസ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൊതുക് കൂടുതല്‍ നാടുകളിലേക്ക് രോഗം പടര്‍ത്തും: 'താപനില ഉയരുകയും പാരിസ്ഥിതിക സാഹചര്യങ്ങൾ മാറുകയും ചെയ്യുമ്പോൾ, കൊതുക് പരത്തുന്ന രോഗങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. ഒരു പ്രത്യേക സ്ഥലത്ത് കൊതുകുകളുടെ പ്രജനന സമയം വർധിക്കും. ഇത് കൂടുതൽ കൊതുകുകളുടെ വ്യാപനത്തിലേക്ക് നയിക്കും. ഇന്ത്യയിൽ കൊതുക് വ്യാപന കാലയളവ് മുന്‍പ് അഞ്ച് മാസമായിരുന്നു. ഇത് 10 വർഷത്തിനുള്ളിൽ ആറോ ഏഴോ മാസമായി വര്‍ധിച്ചേക്കും'- ദാസ് പറഞ്ഞു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ പ്രവണത വര്‍ധിക്കുന്നത് തുടരും. സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്ന് അവിജിത്ത് ദാസ് പറയുന്നു.

താപനിലയിലെ വർധനവ്, മഴയുടെ അളവ്, സമുദ്രനിരപ്പിന്‍റെ ഉയരം, മഴ, കാറ്റ്, സൂര്യപ്രകാശത്തിന്‍റെ ദൈർഘ്യം തുടങ്ങിയ കാലാവസ്ഥ ഘടകങ്ങൾ കൊതുക് പെരുകുന്നതിലേക്ക് നയിക്കുന്നു. 'എക്‌സ്‌പ്ലൊറേഷന്‍ ഇന്‍ ലബോറട്ടറി അനിമല്‍ സയൻസസ്' എന്ന ജേണലിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം കൊതുക് പരത്തുന്ന രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് ലോക കൊതുക് പ്രോഗ്രാമിലെ (ഡബ്ല്യുഎംപി) എപ്പിഡെമിയോളജിസ്റ്റും ഇംപാക്‌ട് അസസ്‌മെന്‍റ് ഡയറക്‌ടറുമായ ഡോ. കാറ്റി ആൻഡേഴ്‌സ് വിശദീകരിക്കുന്നു. എന്നാല്‍, വ്യാപനത്തിന്‍റെ കണക്ക് എത്രയെന്ന് വ്യക്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

ചിക്കുൻഗുനിയ വര്‍ധിച്ചത് 700 ശതമാനം: കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. വരൾച്ച നേരിടാന്‍ വീടുകളില്‍ വെള്ളം സംഭരിച്ചുവയ്‌ക്കുന്നത് കൊതുക് പ്രജനന സ്ഥലങ്ങളുടെ എണ്ണവും രോഗവ്യാപനവും വർധിപ്പിക്കും. ഡെങ്കിപ്പനിയും കൊതുക് പരത്തുന്ന മറ്റ് രോഗങ്ങളും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും. കൊതുക് പരത്തുന്ന രോഗങ്ങൾക്കെതിരായ മുന്നറിയിപ്പ് അനുസരിച്ച് (ഇവൈഡബ്യുഎ) അനുസരിച്ച്, യൂറോപ്പിൽ മലേറിയ കേസുകൾ 62 ശതമാനവും ഡെങ്കി, സിക്ക, ചിക്കുൻഗുനിയ എന്നിവ 700 ശതമാനവും വർധിച്ചു.

ഇവൈഡബ്യുഎ എന്നത് കൊതുക് പരത്തുന്ന രോഗങ്ങൾ തടയുന്നതിനും രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുമുള്ള സംവിധാനമാണിത്. ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) വിദഗ്‌ധർ, ലഭ്യമായ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നു.

'രോഗവ്യാപനം കൂടുതല്‍ ഇടങ്ങളിലേക്ക്': കൊതുക് പരത്തുന്ന രോഗങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ തുടർച്ചയായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ദാസ് വിവരിക്കുന്നു. 'രോഗങ്ങൾ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കും. യൂറോപ്പിൽ മുന്‍പ് ഇല്ലാതിരുന്ന കൊതുക് വ്യാപനം ഇപ്പോള്‍ വ്യാപിച്ചതിന് തെളിവുകളുണ്ട്. അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നിരന്തരം നിരീക്ഷിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്' - ദാസ് വ്യക്തമാക്കുന്നു.

പിഎച്ച്‌ഡി ഗവേഷകര്‍, കീടങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ എന്നിവര്‍ കൊതുകുകളുടെ വ്യാപനത്തെക്കുറിച്ച് തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് ദാസ് പറഞ്ഞു. 'ഞങ്ങൾക്ക് മറ്റ് സ്ഥലങ്ങളിൽ സാറ്റലൈറ്റ് ലാബുകൾ ഉണ്ട്. ഇതിലൂടെ കൊതുക് വ്യാപനം മൂലം ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ പരിശോധിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.