ETV Bharat / bharat

എസ്‌.പി, എ.എസ്.പി റാങ്കിലുള്ള പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി - അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരു ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ രൂക്ഷമായ തർക്കം ഉടലെടുക്കുകയും പരസ്‌പരം കയ്യേറ്റം നടത്തുകയുമായിരുന്നു.

കുളു എസ്‌.പിയാണ് മുഖ്യമന്ത്രിയുടെ എ.എസ്.പി റാങ്കിലുള്ള സുരക്ഷ ഉദ്യോഗസ്ഥനെ ആദ്യം മര്‍ദിച്ചത്.

Clash between SP Kullu and Chief Minister Security Officer in kullu  There has been a clash between Kullu Superintendent of Police Gaurav Singh and a security officer (ASP) of Himachal Pradesh Chief Minister Jai Ram Thakur at the Bhuntar airport.  Clash between SP Kullu and Chief Minister Security Officer in kullu  Police officials present on the spot intervened and separated the duo.  However, the video of the incident has gone viral on social media.  ഹിമാചലില്‍ എസ്‌.പി, എ.എസ്.പി റാങ്കിലുള്ള പൊലീസുകാര്‍ തമ്മില്‍ കൈയ്യാങ്കളി  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരു ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ തർക്കം ഉടലെടുത്തതും പരസ്‌പരം കയ്യേറ്റം നടന്നതും.  കുളു എസ്‌.പി ഗൗരവ് സിങും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനും തമ്മിലാണ് ഏറ്റുമുട്ടിയത്.  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരു ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ രൂക്ഷമായ തർക്കം ഉടലെടുക്കുകയും പരസ്‌പരം കയ്യേറ്റം നടത്തുകയുമായിരുന്നു.  കുളു എസ്‌.പിയാണ് എ.എസ്.പി റാങ്കിലുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ ആദ്യം മര്‍ദിച്ചത്.
ഹിമാചലില്‍ എസ്‌.പി, എ.എസ്.പി റാങ്കിലുള്ള പൊലീസുകാര്‍ തമ്മില്‍ കൈയ്യാങ്കളി; വീഡിയോ വൈറലാവുന്നു
author img

By

Published : Jun 23, 2021, 9:41 PM IST

കുളു : ഹിമാചല്‍ പ്രദേശിലെ ഭൂന്താര്‍ വിമാനത്താവളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി. കുളു എസ്‌.പി ഗൗരവ് സിങും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ടാക്കൂറിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനും തമ്മിലാണ് ഏറ്റുമുട്ടിയത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരു ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ രൂക്ഷമായ തർക്കം ഉടലെടുക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയുമായിരുന്നു.

കുളു എസ്‌.പിയാണ് എ.എസ്.പി റാങ്കിലുള്ള, മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ ആദ്യം മര്‍ദിച്ചത്. തുടര്‍ന്ന്, എ.എസ്.പി, എസ്‌.പിയെ ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

ALSO READ: തെലങ്കാനയില്‍ 1,114 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയെ സ്വാഗതം ചെയ്യാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ഭൂന്താര്‍ വിമാനത്താവളത്തിലെത്തുന്ന സാഹചര്യത്തിലാണ് ഇരു ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി ഇവിടെ നിലയുറപ്പിച്ചിരുന്നത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.