ETV Bharat / bharat

തെലങ്കാനയിൽ ബിആർഎസ്, ബിജെപി സംഘര്‍ഷം;ബിജെപി നേതാവിന് പരിക്ക് - Telangana election

Clash between BRS and BJP: ബിജെപി ജില്ലാ നേതാവിനുനേരെ ബിആര്‍എസ് ആക്രമണം.തെലങ്കാന പിടിക്കാന്‍ കച്ചകെട്ടി ബിആര്‍എസും ബിജെപിയും. ജാഗ്രത പാലിച്ച് പൊലീസ്

Clash between BRS and BJP workers in Telangana  Clash between BRS and BJP  ഭാരത രാഷ്ട്ര സമിതി  ഭാരതീയ ജനതാ പാർട്ടി  Bharatiya Janata Party  Bharat rashtra samithi  ബിജെപി ജില്ലാ പ്രസിഡന്‍റ്‌ കെ ശ്രീധർ റെഡ്ഡി  കെ ശ്രീധർ റെഡ്ഡി  K Sridhar Reddy  Telangana election
Clash between BRS and BJP
author img

By ETV Bharat Kerala Team

Published : Nov 15, 2023, 10:19 AM IST

തെലങ്കാന : നൽഗൊണ്ട ജില്ലയിലെ നാഗാർജുന സാഗറിൽ ചൊവ്വാഴ്‌ച ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരും (Bharat rashtra samithi - BRS) ഭാരതീയ ജനത പാർട്ടി (Bharatiya Janata Party - BJP) പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നൽഗൊണ്ട ബിജെപി ജില്ലാ പ്രസിഡന്‍റ്‌ കെ ശ്രീധർ റെഡ്ഡിയെ ബിആർഎസ് പ്രവർത്തകർ ആക്രമിച്ചു.റെഡ്ഡിക്കെതിരായ ആക്രമണത്തെ ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡി അപലപിച്ചു. നാഗാർജുനസാഗർ ഉപതെരഞ്ഞെടുപ്പ് വേളയിൽ ബിആർഎസ് സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടാൽ നെല്ലിക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാഗ്‌ദാനം ചെയ്‌തിരുന്നതായി തെലങ്കാന ബിജെപി അധ്യക്ഷൻ പ്രസ്‌താവനയിൽ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച പൊതുയോഗത്തിനായി കെസിആർ നാഗാർജുനസാഗർ സന്ദർശിച്ചതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ വാഗ്‌ദാനത്തിന് എന്ത് സംഭവിച്ചുവെന്ന് ചോദ്യം ചെയ്‌ത്‌ ശ്രീധർ റെഡ്ഡി നെല്ലിക്കലിൽ ധർണ നടത്തി.

ഇതിൽ പ്രകോപിതരായ ബിആർഎസ് ഗുണ്ടകൾ പട്ടാപ്പകൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ശ്രീധർ റെഡ്ഡിയെ ഉടൻ ചികിത്സയ്ക്കായി നൽഗൊണ്ടയിലെ റിംസിലേക്ക് മാറ്റി. കിഷൻ റെഡ്ഡി ശ്രീധർ റെഡ്ഡിയുമായി ഫോണിൽ ആശയവിനിമയം നടത്തിയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ബുൾഡോസർ റാലിയുമായി ബിജെപി നേതാവ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത് കാവി കൊടി കൊണ്ട് അലങ്കരിച്ച ബുൾഡോസർ റാലിയുമായി. പടൻചെരു നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി നന്ദീശ്വർ ഗൗഡാണ് ഇന്നലെ (നവംബർ 9) നാമനിർദേശ പത്രിക സമർപ്പിക്കാൻ ബുൾഡോസർ റാലിക്കൊപ്പം എത്തിയത്.

ബുൾഡോസർ എന്ന് കേൾക്കുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ബുൾഡോസർ നടപടിയാണ് ഓർമ വരിക. ഉത്തർപ്രദേശിൽ യോഗി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നടന്ന നീക്കങ്ങൾ വലിയ ചർച്ചയ്‌ക്ക് വഴി വച്ചിരുന്നു. യുപി മോഡൽ ബുൾഡോസർ നടപടി തെലങ്കാനയിലും കൊണ്ടുവരുമെന്ന് വിവിധ ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഭിപ്രായപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥി നന്ദീശ്വർ ഗൗഡിന്‍റെ ബുൾഡോസർ റാലി. കൂറ്റൻ റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്.

ALSO READ: ചാനല്‍ ചര്‍ച്ചക്കിടെ വാക്കേറ്റം; ബിജെപി നേതാവിനെ ആക്രമിച്ച് ബിആര്‍എസ് എംഎല്‍എ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.