ETV Bharat / bharat

CJI Replay To Mathews Nedumpara Email : 'ഭരണഘടനാബെഞ്ചിന്‍റെ പ്രാധാന്യമറിയാത്ത നിങ്ങൾ അജ്ഞന്‍' : സുപ്രീംകോടതിയെ ചോദ്യംചെയ്‌ത അഭിഭാഷകനോട് ചീഫ് ജസ്‌റ്റിസ്

author img

By ETV Bharat Kerala Team

Published : Sep 15, 2023, 9:19 PM IST

Mathews Nedumpara Email Questioning SC Functioning : സുപ്രീംകോടതി ഭരണഘടനാപരമായ കേസുകൾക്കായി സമയം കളയുന്നതിന് പകരം സാധാരണക്കാരനെ ബാധിക്കുന്ന കേസുകൾ പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ ഇമെയിലിന് ചീഫ്‌ ജസ്‌റ്റിന്‍റെ മറുപടി

Chief Justice of India DY Chandrachud  SC preference for fancy constitutional matters  advocate Mathews Nedumpara  advocate Mathews Nedumpara email  Supreme Court  CJI Replay to Mathews Nedumpara  സുപ്രീംകോടതി  അഭിഭാഷകന്‍റെ ഇമെയിലിന് ചീഫ്‌ ജസ്‌റ്റിന്‍റെ മറുപടി  മാത്യൂസ് ജെ നെടുമ്പാറ  സുപ്രീംകോടതിക്കെതിരെ അഭിഭാഷകന്‍റെ ഇമെയിൽ  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
CJI Replay to Mathews Nedumpara Email

ന്യൂഡൽഹി : ഭരണഘടനാപരമായ കേസുകൾക്ക് (Constitutional Matters ) പകരം സുപ്രീംകോടതി (Supreme Court) സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾ (Ordinary Cases) പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യത്തിന് മറുപടി നൽകി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice of India DY Chandrachud). ഭരണഘടനാപരമായ കേസുകളെ 'ഉപയോഗമില്ലാത്തത്' എന്ന് പരാമർശിച്ച് അഭിഭാഷകൻ മാത്യൂസ് ജെ നെടുമ്പാറ (Advocate Mathews J. Nedumpara) അയച്ച ഇമെയിലിനാണ് ചീഫ്‌ ജസ്‌റ്റിസ് മറുപടി നൽകിയത്. ഭരണഘടനാവിഷയങ്ങൾ സുപ്രീം കോടതി കേൾക്കേണ്ടതില്ലെന്നും അത് ഉപയോഗശൂന്യമാണെന്നുമാണ് മാത്യൂസ് ഇമെയിലിൽ പരാമർശിച്ചത് (CJI Replay To Mathews Nedumpara Email).

ഇമെയിലിന് മറുപടി നൽകി ചീഫ് ജസ്‌റ്റിസ് : ഭരണഘടനാബെഞ്ചിന്‍റെ (Constitution bench matters) പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ചീഫ് ജസ്‌റ്റിസ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്താണെന്ന് അറിയാത്ത നിങ്ങൾ അജ്ഞനാണെന്ന് തോന്നുന്നുവെന്നാണ് ആദ്യം പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ ചിലത് ഭരണഘടനയുടെ വ്യാഖ്യാനം ഉൾക്കൊള്ളുന്നതും അത് ഇന്ത്യൻ നിയമത്തിന്‍റെ തന്നെ അടിത്തറയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു കേസിന്‍റെ ഭാഗമായി ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഡ്വ. മാത്യൂസ് ജെ നെടുമ്പാറ ഹാജരായപ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസ് ഇമെയിൽ വിഷയത്തില്‍ മറുപടി നല്‍കിയത്.

ആർട്ടിക്കിൾ 370 സംബന്ധിച്ച ഹർജികൾ (Article 370 petition) പ്രസക്തമല്ലെന്ന് താങ്കൾക്ക് തോന്നിയാലും സർക്കാരിനോ ഹർജിക്കാർക്കോ അത്തരം തോന്നലുള്ളതായി താൻ കരുതുന്നില്ല. ഭരണഘടനാബെഞ്ചിലെ എല്ലാ കാര്യങ്ങളും ഭരണഘടനയുമായി മാത്രം ബന്ധപ്പെട്ടതല്ല. ഇത് സാധാരണക്കാരുടെ ഉപജീവനമാർഗത്തിലും സാമൂഹിക മേഖലയിലും സ്വാധീനം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഭരണഘടനാബെഞ്ച് പരിഗണിച്ച ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് പ്രശ്‌നം (Light Motor Vehicle Driving License issue) പരാമർശിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്‌റ്റിസിന്‍റെ നിരീക്ഷണം.

Also Read : Supreme Court Onboard With National Judicial Data Grid : ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ സുപ്രീംകോടതിയും, പ്രഖ്യാപനം നടത്തി ചീഫ് ജസ്‌റ്റിസ്

പരാമർശത്തിലുറച്ച് മാത്യൂസ് നെടുമ്പാറ : സാധാരണക്കാരെ ബാധിക്കാത്ത ഭരണഘടനാ വിഷയങ്ങൾ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്നത് അഭിഭാഷകന്‍റെ തെറ്റിധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജനങ്ങളുടെ മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങൾ കോടതി കേൾക്കുന്നതിന് താൻ എതിരല്ലെന്നും പൊതുതാൽപ്പര്യമുള്ള കാര്യങ്ങൾ കേൾക്കണമെന്നാണ് ശഠിക്കുന്നതെന്നും അഡ്വ. മാത്യൂസ് ജെ നെടുമ്പാറ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.