ETV Bharat / bharat

ഉത്തർ പ്രദേശിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ - UP covid cases

സിനിമ ഹാളുകൾ, മൾട്ടിഫ്ലക്‌സുകൾ, ജിം, സ്റ്റേഡിയം തുടങ്ങിയവക്ക് ഇന്ന് മുതൽ പ്രവർത്തനാനുമതി നൽകി.

കൊവിഡ് ഇളവുകൾ  ഉത്തർ പ്രദേശിൽ കൂടുതൽ ഇളവുകൾ  ഉത്തർ പ്രദേശ് സർക്കാർ  ലഖ്‌നൗ സർക്കാർ  സിനിമ ഹാളുകൾ വാർത്ത  ജിം, സ്റ്റേഡിയം തുടങ്ങിയവക്ക് പ്രവർത്തനാനുമതി  ഉത്തർ പ്രദേശിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ  cinema halls, gyms, stadiums to reopen from today  UP allows cinema halls, gyms, stadiums to reopen  UP Covid updates  UP covid cases  lucknow film halls
ഉത്തർ പ്രദേശിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ
author img

By

Published : Jul 5, 2021, 11:13 AM IST

ലഖ്‌നൗ: ഉത്തർ പ്രദേശിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സിനിമ ഹാളുകൾ, മൾട്ടിഫ്ലക്‌സുകൾ, ജിം, സ്റ്റേഡിയം തുടങ്ങിയവക്കാണ് ഇന്ന് മുതൽ പ്രവർത്തന അനുമതി നൽകിയത്. കൊവിഡ് രോഗികളെ കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും ചികിത്സ നൽകുന്നതിലും സംസ്ഥാന സർക്കാർ കൊവിഡ് സാഹചര്യത്തെ നിയന്ത്രണത്തിലാക്കിയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സിനിമ മേഖലയെ കൊവിഡ് സാരമായി ബാധിച്ചെന്നും ഈ മേഖലയിലുള്ളവർക്കും ദുരിതാശ്വാസ സഹായം നൽകേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാഥ് ചെയർമാനായ വിശകലനയോഗത്തിന് ശേഷമായിരുന്നു ഇളവുകൾ നൽകാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം 305 പേർ രോഗമുക്തി നേടി. കൊവിഡ് രോഗമുക്തി നിരക്ക് 98.5 ശതമാനമായി ഉയർന്നു. അതേ സമയം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.06 ശതമാനമായി. സംസ്ഥാനത്ത് ഇതുവരെ 5,88,75,021 കൊവിഡ് പരിശോധനയാണ് നടത്തിയിട്ടുള്ളത്.

READ MORE: കൊവിഡ് വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കണം: യോഗി ആദിത്യനാഥ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.