കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വ്യാജ ഒപ്പിട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിയായ പിതാവിനെ മോചിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സിഐഡി അറസ്റ്റ് ചെയ്‌തു (Criminal Investigation Department -CID). മുര്‍ഷിദാബാദിലെ ബഹരംപൂര്‍ സ്വദേശിയായ ലബു ഷെയ്‌ഖാണ് അറസ്റ്റിലായത്. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) ബരംപൂരില്‍ നിന്ന് ഇയാള്‍ സിഐഡിയുടെ പിടിയിലായത് (Fake Document Of Chief Justice Of HC).
കൊലക്കേസില്‍ കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ലാലു ഷെയ്‌ഖ് എന്നയാള്‍ക്ക് ജാമ്യം ലഭിക്കാനായാണ് മകന്‍ വ്യാജ രേഖകള്‍ ചമച്ചത്. പ്രതി ഒരു അഭിഭാഷകന്‍റെ സഹായത്തോടെയാണ് വ്യാജ രേഖ ചമച്ചതെന്ന് സിഐഡി പറയുന്നു. എന്നാല്‍ നിലവില്‍ ഇയാളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പിതാവിന് കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യം അനുവദിച്ചതായി കാണിച്ചാണ് ലാബു ഷെയ്‌ഖ് വ്യാജ രേഖ ചമച്ച് കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയത് (Fake Document Of Kolkata Chief Justice).
ഇതേ തുടര്‍ന്ന് ലാലു ഷെയ്‌ഖിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് സൂക്ഷമമായി പരിശോധിച്ചപ്പോഴാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. വിഷയം ഉടന്‍ തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രതിയായ ലാലുവിനെ വീണ്ടും ജയിലില്‍ അടയ്‌ക്കുകയും ചെയ്‌തു. കീഴ്‌ക്കോടതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വിഷയത്തില്‍ സിഐഡി അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായ ലബു ഷെയ്‌ഖിനെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് പത്ത് ദിവസത്തെ സിഐഡി കസ്റ്റഡിയില്‍ വിടുകയും ചെയ്‌തു. അതേസമയം ഇയാളുടെ കസ്റ്റഡി കാലാവധി 14 ദിവസം നീട്ടാനുള്ള നീക്കത്തിലാണ് സിഐഡി (Kolkata High Court).
കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഒരു തടവുകാരനെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളുടെ സഹായികള്‍ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്. കേസില്‍ കുറ്റക്കാരെ മുഴുവന്‍ പിടികൂടുമെന്നും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിഐഡി പറഞ്ഞു. വ്യാജ ഹൈക്കോടതി രേഖ ചമച്ച് കീഴ്‌ക്കോടതിയില്‍ നല്‍കുകയും അതിന്‍റെ ആധികാരികത വിശ്വസിച്ച് കീഴ്‌ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയ്‌ക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌ത സംഭവം ഏറെ ഗൗരവകരമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സുഭ്രോ കാന്തി മിശ്ര പറഞ്ഞു.