ബെംഗളൂരു: നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന മൂന്ന് പേരെ ബെംഗളൂരു സിഐഡി ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്‌തു. ഹരിയാന സ്വദേശികളായ മുജാഹിദ്, ഇക്‌ബാല്‍, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 22 ന് ബെംഗളൂരു സൈബര്‍ ക്രൈമിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിഐഡി വിഭാഗം അന്വേഷണം നടത്തുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതികള്‍ സൗഹൃദം സ്ഥാപിക്കുന്നത്. വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്‌തതിന് ശേഷം ഭീഷണിപ്പെടുത്തും. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുമെന്നാണ് ഭീഷണി. പ്രതികളില്‍ നിന്ന് 5,000 സിം കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു. ഡൂപ്ലിക്കേറ്റ് രേഖകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ സിം കാര്‍ഡുകള്‍ എടുത്തിരുന്നത്. ബെംഗളൂരു സൈബര്‍ ക്രൈമും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ കോപ്പറേഷന്‍ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ 3,951 പേര്‍ ഇവരുടെ തട്ടിപ്പിനിരയായതായി കണ്ടെത്തി.
Also read: യുവാവിനെ മർദിച്ച് പണം തട്ടി; കണ്ണൂരിൽ രണ്ട് പേർ പിടിയിൽ