ETV Bharat / bharat

എന്‍.എസ്.ഇയുടെ അതീവ പ്രാധാന്യമുള്ള ആഭ്യന്തര രഹസ്യങ്ങള്‍ സന്യാസിക്ക് ചോര്‍ത്തി ; ചിത്ര രാമകൃഷ്‌ണയുടെ വസതിയിൽ റെയ്‌ഡ്

author img

By

Published : Feb 17, 2022, 10:15 PM IST

സ്റ്റോക്ക് എക്‌സ്ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചിത്ര യോഗിക്ക് ചോര്‍ത്തിയെന്ന് സെബി

Chitra Ramakrishnan NSE himalayan yogi  income tax raid chitra ramakrishnan  എൻഎസ്ഇ  ചിത്ര രാമകൃഷ്‌ണ ആദായ നികുതി വകുപ്പ് റെയ്‌ഡ്  ആത്മീയഗുരു
ഹിമാലയത്തിലെ യോഗിയുമായി എൻഎസ്ഇയിലെ രഹസ്യങ്ങൾ പങ്കുവച്ചു; ചിത്ര രാമകൃഷ്‌ണയുടെ വസതിയിൽ റെയ്‌ഡ്

മുംബൈ : നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ചിന്‍റെ(എൻഎസ്ഇ) മുൻ എംഡി ചിത്ര രാമകൃഷ്‌ണയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്. എൻഎസ്ഇയുടെ അതീവ പ്രാധാന്യമേറിയ ആഭ്യന്തര രഹസ്യങ്ങൾ ഹിമാലയന്‍ സന്യാസിക്ക് പങ്കുവച്ചെന്നാണ് ചിത്ര രാമകൃഷ്ണനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. നികുതി വെട്ടിപ്പ് കേസിലായിരുന്നു ഇന്നത്തെ പരിശോധന. 2013 ഏപ്രിൽ മുതൽ 2016 ഡിസംബർ വരെയാണ് എൻഎസ്ഇയുടെ മാനേജിങ് ഡയറക്‌ടർ, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ എന്നീ സ്ഥാനങ്ങൾ ചിത്ര വഹിച്ചത്.

ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറായും എംഡിയുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതുമായി ബന്ധപ്പെട്ട് എൻഎസ്ഇയുടെ ഉന്നത ഉദ്യോഗസ്ഥർ സെക്യൂരിറ്റീസ് കരാർ നിയമങ്ങൾ ലംഘിച്ചതായി സെബി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചിത്ര രാമകൃഷ്‌ണ, എൻഎസ്ഇയിലെ ചിത്രയുടെ മുൻഗാമി രവി നരേൻ, മറ്റ് രണ്ട് എൻഎസ്ഇ ഉദ്യോഗസ്ഥർ എന്നിവര്‍ക്കെതിരെ കഴിഞ്ഞയാഴ്‌ച സെബി അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു.

Also Read: മാലയിടാന്‍ ബിജെപി വേദിയില്‍ തിരക്ക് ; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീണു

ആനന്ദ് സുബ്രഹ്മണ്യനെ മുഖ്യ ഉപദേശകനായി നിയമിച്ചതിലെ ഭരണ വീഴ്‌ചയുമായി ബന്ധപ്പെട്ട് രാമകൃഷ്‌ണയ്ക്കും മറ്റുള്ളവർക്കുമെതിരെ സെബി പാസാക്കിയ ഉത്തരവിലാണ് ചിത്ര രാമകൃഷ്ണയും ഹിമാലയൻ സന്ന്യാസിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ആത്മീയഗുരു ചിത്ര രാമകൃഷ്‌ണയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നതായും ഇരുവരും അവധിക്കാലം ആഘോഷിക്കാൻ സീഷെൽസിലേക്ക് പോയതായും സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ-മെയിലുകളിലൂടെയാണ് ഇരുവരും പരസ്‌പരം സംവദിച്ചിരുന്നത്.

സ്റ്റോക്ക് എക്‌സ്ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ചിത്ര ഇയാളുമായി പങ്കുവച്ചു. മാത്രമല്ല എൻഎസ്ഇയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ചിത്ര കൈക്കൊണ്ടിരുന്നത് ഇയാളുടെ നിർദേശമനുസരിച്ചായിരുന്നു.

20 വർഷം മുൻപാണ് ചിത്ര യോഗിയെ ഗംഗാതീരത്ത് വച്ച് പരിചയപ്പെടുന്നത്. അന്നുമുതൽ എല്ലാ കാര്യങ്ങളിലും യോഗിയുടെ ഉപദേശം തേടിയിരുന്നു. 2015ൽ ഇരുവരും പല പ്രാവശ്യം കണ്ടുമുട്ടിയതായും ചിത്ര സെബിക്ക് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ യോഗിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ ചിത്ര തയാറായിട്ടില്ല.

ചിത്ര രാമകൃഷ്‌ണയ്‌ക്കെതിരായ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയിലെയും ചെന്നൈയിലെയും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്‌ഡ് നടന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.