പട്‌ന : ലോക് ജനശക്തി പാർട്ടിയിലെ (എൽജെപി) നേതൃത്വ പ്രതിസന്ധിക്കിടയിൽ, മുൻ കേന്ദ്രമന്ത്രിയും എൽജെപി സ്ഥാപകനുമായ അന്തരിച്ച റാംവിലാസ് പാസ്വാന്‍റെ മകൻ ചിരാഗ് പാസ്വാന്‍റേതെന്ന് കരുതപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്.
ചിരാഗ് പാസ്വാനും എൽജെപി യുവജന നേതാവ് സഞ്ജീവ് സർദാറും തമ്മിലുള്ള ഫോൺ സംഭാഷണം വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതില്‍, പശുപതി കുമാർ പരസ് ബുധനാഴ്ച പട്‌നയിൽ എത്തിയതിനാല്‍ എൽജെപി ഓഫിസിലും വിമാനത്താവളത്തിലും വൻ പ്രതിഷേധം നടത്താൻ ചിരാഗ് പാസ്വാൻ സർദാറിനോട് നിർദേശിക്കുന്നുണ്ട്.
പരസ് പട്നയിലെ പാർട്ടി ഓഫിസിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഫോൺ സംഭാഷണത്തിൽ പസ്വാൻ സർദാറിനോട് ആവശ്യപ്പെടുന്നുണ്ട്. പരസ് പട്‌നയിൽ വരുന്നതിനെതിരെ പ്രതിഷേധം ഏർപ്പെടുത്താൻ ദലിത് ഹോസ്റ്റലുകളിൽ നിന്ന് യുവാക്കളെ ക്രമീകരിക്കുമെന്ന് സർദാർ മറുപടി പറയുന്നു.
Also Read: 'ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം' ; സംസ്ഥാനങ്ങളോട് കേന്ദ്രം
അതിനിടെ വ്യാഴാഴ്ച നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പരസിനെ എൽജെപി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. അഞ്ച് എംപിമാരുടെ പിന്തുണയോടെയാണ് പരസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ചൊവ്വാഴ്ച നടന്ന അടിയന്തര യോഗത്തിൽ പാർട്ടി പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് ചിരാഗ് പാസ്വാനെ അമ്മാവൻ പരസ് ഉൾപ്പെടെയുള്ള അഞ്ച് എംപിമാർ ചേർന്ന് അട്ടിമറിയിലൂടെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
തുടർന്ന് ചിരാഗ് ദേശീയ എക്സിക്യുട്ടീവ് യോഗം വിളിക്കുകയും അഞ്ച് എംപിമാരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കുകയും ചെയ്തു.