ETV Bharat / bharat

19കാരന്‍റെ കൈമാറ്റം: ചൈനയുടെ സമീപനം ക്രിയാത്മകമെന്ന് കേന്ദ്ര നിയമമന്ത്രി

കൗമാരക്കാരനെ തിരിച്ചെത്തിക്കുന്നതില്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ക്രിയാത്മക പ്രതികരണങ്ങളെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു.

missing-arunachal-boy-chinese-pla-responded-positively-during-hotline-exchange-with-indian-army-says-rijiju  india china hotline regarding missing arunachal boy  അരുണാചലില്‍ നിന്ന് കാണതായ കൗമാരക്കാരന്‍  ഇന്ത്യ ചൈന സൈന്യങ്ങള്‍ തമ്മിലുള്ള ഹോട്ട്ലൈന്‍
അരുണാചലില്‍ നിന്നുള്ള കൗമാരക്കാരനെ തിരിച്ചെത്തിക്കല്‍:ചൈനയുടെ സമീപനം ക്രിയാത്മകമെന്ന് കിരണ്‍ റിജിജു
author img

By

Published : Jan 26, 2022, 6:35 PM IST

ന്യൂഡല്‍ഹി: അരുണാചലില്‍ നിന്ന് ചൈനീസ് പ്രദേശത്തേക്ക് എത്തപ്പെട്ട കൗമാരക്കാരനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചൈനയുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പ്രതികരണമാണുണ്ടാകുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. പത്തൊമ്പതുകാരനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ചൈനീസ് സേനകള്‍ തമ്മില്‍ ഇന്ന് (ജനുവരി 26 2022) ഹോട്ട്ലൈന്‍ സ്ഥാപിച്ചതായി മന്ത്രി അറിയിച്ചു.

ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന ജിതൊ ഗ്രാമത്തിലെ പത്തൊമ്പത് കാരനായ മിരമ് തരോണിനെ ഈ മാസം 18നാണ് കാണാതായത്. ഉടനെതന്നെ ഇന്ത്യന്‍ സേന ചൈനീസ് സേനയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നതില്‍ എല്ലാ സഹായവും ഉണ്ടാകുമെന്ന് ചൈനീസ് സൈന്യം അറിയിച്ചു. ഈ മാസം 20നാണ് ചൈനീസ് സൈന്യം മിരമ് തരോണിനെ കണ്ടെത്തുന്നത്
മിരമ് തരോണിനെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ സേന ഇന്നലെ കൈമാറിയിരുന്നു. മിരമ് തരോണിനെ കൈമാറുന്നതിനുള്ള സ്ഥലം ചൈനീസ് അധികൃതര്‍ നിര്‍ദേശിച്ചതായി കിരണ്‍ റിജിജു പറഞ്ഞു. കൈമാറുന്നതിനുള്ള തിയതി ചൈനീസ് അധികൃതര്‍ ഉടനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. മോശം കാലവസ്ഥയാണ് മിരമ് തരോണിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് കാലതാമസം നേരിടാന്‍ കാരണമെന്നാണ് ചൈനീസ് അധികൃതര്‍ അറിയിച്ചത്.

ALSO READ:India Republic Day | രാജ്യത്തിന് ആശംസകളേകി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.