ബീജിംഗ്: ഇന്ത്യയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന് ചൈന. വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനാണ് ഇക്കാര്യം ചൈനീസ് മാധ്യമങ്ങളോട് പങ്കുവച്ചത്. കൊവിഡ് മരുന്നുകളുടെ താൽക്കാലിക ക്ഷാമം മൂലം ഇന്ത്യയിൽ അടുത്തിടെയുണ്ടായ ഗുരുതരമായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു.
2019 അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് മാരകമായ രോഗം ലോകത്താകമാനം 143,915,000 ലധികം ആളുകളെ ബാധിക്കുകയും 3,060,500 പേരുടെ ജീവഹാനിക്ക് കാരണമാകുകയും ചെയ്തു.