ETV Bharat / bharat

ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ജൂൺ 16 മുതൽ

ഏപ്രിൽ 26 മുതൽ 30 വരെ യോഗം നടത്താനാണ് മുൻപ് തീരുമാനിച്ചിരുന്നത്.

india china stand off  people's liberation army  indian army  galwan clash  india china news  Line on Actual Control  Army Commanders’ Conference  india china rmy meet  ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ജൂൺ 16 മുതൽ  ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം  എസിസി
ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം
author img

By

Published : Jun 12, 2021, 1:34 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം(എസിസി) ജൂൺ 16 ബുധനാഴ്‌ച മുതൽ നടത്താൻ തീരുമാനിച്ചു. ഡൽഹിയിൽ വച്ചാണ് യോഗം. ഏപ്രിൽ 26 മുതൽ 30 വരെ യോഗം നടത്താനാണ് മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് യോഗം മാറ്റി വയ്‌ക്കുകയായിരുന്നു.

ഒക്‌ടോബർ 26 മുതൽ 29 വരെ ന്യൂഡൽഹിയിൽ വച്ചാണ് അവസാന യോഗം നടന്നത്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ ചൈനയുടെ കടന്നു കയറ്റം യോഗത്തിൽ ചർച്ച ചെയ്യും. ഈ വർഷം ഏപ്രിൽ ഒൻപതിന് ഇന്ത്യയും ചൈനയും നടത്തിയ ചർച്ചയിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിലും എത്തിയില്ലായിരുന്നു. ജൂൺ 6, ജൂൺ 22, ജൂൺ 30, ജൂലൈ 14, ഓഗസ്റ്റ് 2, സെപ്റ്റംബർ 21, ഒക്ടോബർ 12, നവംബർ 6, ജനുവരി 24, ഫെബ്രുവരി 20 എന്നീ തീയതികളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. പാകിസ്ഥാന്‍റെ നിരന്തരമായ വെടിനിർത്തലും യോഗത്തിൽ ചർച്ച ചെയ്യും. എല്ലാ വർഷവും മാർച്ച്, ഒക്ടോബർ മാസങ്ങളിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം നടക്കാറുണ്ട്.

Also Read:ജിഎസ്‌ടി കൗൺസിൽ യോഗം ആരംഭിച്ചു; വാക്‌സിൻ നികുതി നിരക്കിൽ ഇളവ് വരുത്തുമെന്ന് പ്രതീക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.