ETV Bharat / bharat

ഇത് ചൈനയുടെ 'വൈറൽ യുദ്ധം'; ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുടെ പരാമർശം ചർച്ചയാകുന്നു - ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

കൊവിഡ് രണ്ടാം തരംഗത്തിന് പിന്നിൽ ചൈനയാവാമെന്ന പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പ്രസംഗത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

China could be behind second wave of COVID-19 in India, says BJP leader Vijayvargiya  covid  BJP leader Vijayvargiya  ഇത് ചൈനയുടെ 'വൈറൽ യുദ്ധം'; വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി  കൊവിഡ്  ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ  ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിജയവർഗിയ
ഇത് ചൈനയുടെ 'വൈറൽ യുദ്ധം'; വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി
author img

By

Published : May 26, 2021, 7:25 AM IST

മധ്യപ്രദേശ്: രാജ്യം കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ ചൈനയ്ക്ക് എതിരെ ആരോപണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ.കൊവിഡ് രണ്ടാം തരംഗത്തിന് പിന്നിൽ ചൈനയാവാമെന്ന കൈലാഷിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരു ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമർശം. ചൈനയ്ക്ക് വെല്ലുവിളി ഉയർത്തിയ ഒരു രാജ്യം ഇന്ത്യയാണ് അതിനാൽ കൊവിഡ് വ്യാപനത്തിന് പിന്നിൽ ചൈനയാവാമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഉപദ്രവിക്കാനുള്ള ചൈനയുടെ 'വൈറൽ യുദ്ധം' ആണിത് കാരണം കൊവിഡ് രണ്ടാം തരംഗം ഉണ്ടായത് ഇന്ത്യയിൽ മാത്രമാണ്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം കൈലാഷ് വിജയവർഗിയയ്ക്ക് ബിജെപിയിൽ ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ഉള്ളതെന്നും പ്രസ്താവനയുടെ പിന്നിലെ ഉദ്ദേശം അദ്ദേഹം വ്യക്തമാക്കണമെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് നീലഭ് ശുക്ല പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ അശ്രദ്ധയാണ് രണ്ടാം തരംഗത്തിന് പിന്നിലെന്നും കോൺഗ്രസ് വക്താവ് ആരോപിച്ചു.

Also read: കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകില്ലെന്ന് ഫൈസർ, മോഡേണ കമ്പനികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.