ലത്തേഹാര്‍ (ജാര്‍ഖണ്ഡ്) : റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം (Children died after hitting goods train Jharkhand). ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കാഞ്ചന്‍പൂര്‍ ഗ്രാമത്തിന് സമീപമാണ് സംഭവം. ചരക്ക് തീവണ്ടിയാണ് 14 ഉം 15ഉം വയസുള്ള കുട്ടികളെ തട്ടിയത് (goods train hits on children).
ട്രാക്‌ടറില്‍ മണല്‍കയറ്റുന്ന ജോലിക്കായി കുട്ടികള്‍ കാഞ്ചന്‍പൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം (Child labors died after hitting goods train). ബര്‍വാദിഹ് പ്രദേശത്തെ ഒരു ഇഷ്‌ടിക ചൂളയില്‍ ജോലി ചെയ്‌തിരുന്നു കുട്ടികളാണ് അപകടത്തില്‍ മരിച്ചത് എന്ന് ബര്‍വാദിഹ് പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ഡിഎസ് സര്‍ദാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ കോട്ടയത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചിരുന്നു (youth died after hitting train in Kottayam). കൂട്ടുകാരുമൊത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ട്രെയിന്‍ തട്ടിയത്. കോട്ടയം മഞ്ഞൂർ ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പിൽ അഭിജിത്ത് (28) ആണ് അപകടത്തില്‍ മരിച്ചത്. കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂർ റോഡിലെ ഓവർ ബ്രിഡ്‌ജിന് സമീപമായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയില്‍ അഭിജിത്തിനെ ട്രെയിൻ തട്ടുകയായിരുന്നു.
ട്രെയിൻ വരുന്നത് കണ്ടപ്പോൾ സുഹൃത്തുക്കൾ ഓടി മാറിയെങ്കിലും അഭിജിത്തിന് ഓടി മാറാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു (Kottayam native died during crossing railway track). കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കൊച്ചുവേളി-ശ്രീ ഗംഗനഗർ എക്‌സ്‌പ്രസ് ട്രെയിൻ ആണ് അപകടത്തിന് കാരണമായത്. അഭിജിത്തിന്‍റെ സുഹൃത്തുക്കളായ അഖിൽ, തോമസ് എന്നിവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ
കടുത്തുരുത്തി പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഭിജിത്തിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറഞ്ഞത്.
ട്രെയിന്‍ തട്ടി മരണങ്ങള്‍ നിരവധി സംസ്ഥാനത്തിനകത്തും പുറത്തും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അശ്രദ്ധയും സിഗ്‌നല്‍ സംവിധാനത്തിലെ തകരാറുമാണ് ഇത്തരത്തില്‍ ജീവന്‍ നഷ്‌ടമാകുന്ന തരത്തിലുള്ള അപകടങ്ങളിലേക്ക് നയിക്കുന്നത്. റെയില്‍വേ ട്രാക്കുകള്‍ മുറിച്ച് കടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നതും പതിവാണ്.