ETV Bharat / bharat

ചിക്കബല്ലാ ക്വാറി അപകടം; അഞ്ച് പേര്‍ അറസ്റ്റില്‍ - അഞ്ച് പേര്‍ അറസ്റ്റില്‍

ശ്രീ ബ്രമരവാസിനി സാൻ‌ഡേഴ്സ് മുതലാളിമാരായ രാഘവേന്ദ്ര റെഡ്ഡി, വെങ്കടശിവ റെഡ്ഡി, മധുസൂധൻ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ മാനേജര്‍ പ്രവീണും ഡ്രൈവര്‍ മുഹമ്മദ് അന്‍സാരി എന്നിവരേയും അറസ്റ്റ് ചെയ്തു.

Chikkaballapur blast news  Two cops suspended  quarry killed six persons in Karnataka's Chikkaballapur  ചിക്കബല്ലാ ക്വാറി അപകടം  ക്വാറി അപകടം  അഞ്ച് പേര്‍ അറസ്റ്റില്‍  ക്വാറിയില്‍ സ്ഫോടനം
ചിക്കബല്ലാ ക്വാറി അപകടം; അഞ്ച് പേര്‍ അറസ്റ്റില്‍
author img

By

Published : Feb 24, 2021, 11:14 PM IST

ചിക്കബല്ലപ്പൂര്‍: ചിക്കബല്ലാ ക്വാറി അപകടത്തില്‍ അഞ്ച് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ശ്രീ ബ്രമരവാസിനി സാൻ‌ഡേഴ്സ് മുതലാളിമാരായ രാഘവേന്ദ്ര റെഡ്ഡി, വെങ്കടശിവ റെഡ്ഡി, മധുസൂധൻ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ മാനേജര്‍ പ്രവീണും ഡ്രൈവര്‍ മുഹമ്മദ് അന്‍സാരി എന്നിവരേയും അറസ്റ്റ് ചെയ്തു.

സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതാണ് സ്ഫോടനത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ അളവില്‍ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ച ബ്രമരവാസിനി സാൻഡേഴ്സിന്‍റെ ഉടമകൾക്കെതിരെ നടപടിയെടുക്കാത്തിതിനാണ് പൊലീസുകാര്‍ക്കെതിരെ നടപടി. പരാതികൾ നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സ്ഥലം സന്ദര്‍ശിച്ച കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായ് കുറ്റവാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക ടീമുകൾ രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.